ഈ ആശംസ എന്റെ ഹൃദയത്തിന്‌റെ ആഴത്തില്‍ നിന്നും, ബഷീറിന്‌റെയും മഷൂറയുടെയും വിവാഹ വാര്‍ഷികത്തില്‍ സുഹാന

By Prashant V R

ബിഗ് ബോസ് ആദ്യ സീസണിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം എണ്‍പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമാണ് പുറത്തായത്. മോഡലിംഗ് രംഗത്തുനിന്ന് ബിഗ് ബോസിലെത്തിയ താരമായിരുന്നു ബഷീര്‍. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ബഷീര്‍ എത്താറുണ്ട്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ബഷീര്‍ ബഷിക്കൊപ്പം തന്നെ ഭാര്യയും മക്കളുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ വെബ് സീരിസിലൂടെയാണ് ബഷീറും കുടുംബവും എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറിയത്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായ ഇവര്‍ തങ്ങളുടെ വ്‌ളോഗ് വീഡിയോസ് പങ്കുവെച്ചും എത്താറുണ്ട്.

ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യയാണ്

ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യയാണ് സുഹാന. സുഹാനയെ വിവാഹം കഴിച്ച ശേഷമാണ് ബഷീര്‍ മഷൂറയെയും തന്റെ ജീവിത സഖിയാക്കിയത്. കുടുംബത്തിനൊപ്പമുളള സന്തോഷ നിമിഷങ്ങളെല്ലാം തന്നെ ബഷീര്‍ പങ്കുവെക്കാറുണ്ട്. സുഹാനയുടെ പിന്തുണ കൊണ്ടാണ് മഷൂറയെ ജീവിതത്തില്‍ കൂട്ടിയതെന്ന് മുന്‍പ് ബഷീര്‍ വെളിപ്പെടുത്തിയിരുന്നു.

മുന്‍പ് ഏത് ഭാര്യയെയാണ്

മുന്‍പ് ഏത് ഭാര്യയെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേരും ഒരേപോലെയാണെന്നാണ് ബഷീര്‍ മറുപടി നല്‍കിയത്. അതേസമയം ബഷീറിന്‌റെയും മഷൂറയുടെയും മൂന്നാം വിവാഹ വാര്‍ഷികത്തില്‍ സുഹാനയുടെതായി വന്ന ആശംസാ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ബഷീറും മഷൂറയും ഒരുമിച്ചുളള മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സുഹാനയുടെ ആശംസാ കുറിപ്പ് വന്നത്.

ഈ ആശംസ എന്റെ ഹൃദയത്തിന്‌റെ

ഈ ആശംസ എന്റെ ഹൃദയത്തിന്‌റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്. നിങ്ങള്‍ രണ്ട് പേര്‍ക്കും ഒരുപാട് അമേസിംഗ് ആയ വിവാഹ വാര്‍ഷികം ആവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളെ രണ്ട് പേരെയും വളരെയധികം സ്‌നേഹിക്കുന്നു എന്ന ആശംസയോടെയാണ് ബഷീറിനും മഷൂറയ്ക്കും സുഹാന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam
മുന്‍പ് സൂര്യ ടിവി അവതരിപ്പിച്ച

മുന്‍പ് സൂര്യ ടിവി അവതരിപ്പിച്ച സൂപ്പര്‍ ജോഡി നമ്പര്‍ വണ്ണിലെ മല്‍സരാര്‍ത്ഥികളായി ബഷീറും മഷൂറയും പങ്കെടുത്തിരുന്നു. ബഷീര്‍ ബഷിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്. ബിഗ് ബോസിന് ശേഷമാണ് ബഷീറിനും കുടുംബത്തിനും ആരാധകര്‍ കൂടിയത്. ബഷീറിന് പുറമെ സുഹാനയും മഷൂറയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ ഇവരും പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: basheer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X