»   » മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

1980 ല്‍ പുറത്തിറങ്ങിയ നെഞ്ചത്തൈ കിളിക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് സുഹാസിനിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇവിടെ വരെ സൗത്ത് ഇന്ത്യയില്‍ സജീവ സാന്നിധ്യമായി സുഹാസിനിയുണ്ടായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അനു മേനോന്‍ സംവിധാനം ചെയ്യുന്ന വെയിറ്റിങ് എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ബോളിവുഡില്‍ എത്തുന്നത്.

നസറുദ്ദീന്‍ ഷാ, കല്‍ക്കി കോചലിന്‍, രജത് കപൂര്‍, അര്‍ജ്ജുന്‍ മരൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസറുദ്ദീന്‍റെ ഭാര്യ വേഷമാണ് സുഹാസിനി ചെയ്യുന്നത്. ബോളിവുഡിലേക്ക് പോകുന്നതിന് തന്‍റെ ഭര്‍ത്താവിന്‍റെ പ്രോത്സാഹനമുണ്ടെന്നും സുഹാസിനി പറയുന്നു.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

1980ലെ നെഞ്ചത്തൈ കിളിക്കൂട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹസിനി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

83ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി, റഹമാന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

80കളിലെ ഹിറ്റ് ജോഡികളായിരുന്നു സുഹാസിനിയും മമ്മൂട്ടിയും. കൂടെവിടെ എന്ന ചിത്രം മുതല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ വരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മലയാള സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് സുഹാസിനിയാണ്.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

മലയാളത്തില്‍ എത്തിയ അതേ വര്‍ഷം തന്നെ സുഹാസിനി കന്നട ചിത്രത്തിലും അഭിനയിച്ചു. ബെന്‍ങ്കിയല്ലി ആരല്ലിട ഹോവു എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി കന്നയിലേക്ക് എത്തുന്നത്.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

1980ല്‍ അഭിനയരംഗത്ത് എത്തിയ സുഹാസിനി പിറ്റേ വര്‍ഷം തന്നെ തെലുങ്കിലേക്കും കടന്നു. കൊത്ത ജീവിതലു എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കില്‍ എത്തുന്നത്.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

1980കള്‍ മുതല്‍ ഇന്ന് വരെ നിറഞ്ഞ് നിന്ന താരം സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രമാണ് ഒടുവില്‍ ചെയ്ത മലയാള ചിത്രം. തമിഴില്‍ കാഞ്ചന 2വിലും അഭിനയിച്ചു.

മണിരത്നത്തിന്‍റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

അനു മേനോന്‍ സംവിധാനം ചെയ്യുന്ന വെയിറ്റിങ് എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ബോളിവുഡിലെത്തുന്നത്. നസുറുദ്ദീന്‍ ഷായുടെ ഭാര്യ വേഷമാണ് സുഹാസിനി അവതരിപ്പിക്കുന്നത്.

English summary
Suhasini debut in Bollywood opposite Naseeruddin shah in ‘Waiting’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam