താന്‍ സംവിധാനം ചെയ്ത സിനിമ കണ്ടവരുണ്ടോ? ഉണ്ടെങ്കില്‍ തിരിച്ച് തരണമെന്ന അപേക്ഷയുമായി നടി സുഹാസിനി!
മലയാളത്തിലെ ഒരു കാലത്തെ മികച്ച നടിയായിരുന്ന സുഹാസിനി അഭിനയത്തിന് പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹാസിനി സംവിധാനം ചെയ്ത ടെലിവിഷന്‍ സീരിസ് ആണ് പെണ്‍. ശോഭന, ശ്രീവിദ്യ, രേവതി, ശരണ്യ, ഭാനുപ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങള്‍ സണ്‍ ടിവിയായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.
ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് നിര്‍മ്മിച്ച തന്റെ ഹ്രസ്യചിത്രത്തിലെ ഒരു സീരിസ് ആരുടെയെങ്കിലും കൈയിലുണ്ടോ എന്ന് ചോദിച്ച് നടി സുഹാസിനി എത്തിയിരിക്കുകയാണ്. കുട്ടി ആനന്ദ് എന്ന ചിത്രമാണ് നടിയ്ക്ക് വേണ്ടത്. ആരുടെയെങ്കിലും കൈയില്‍ അതിന്റെ യൂട്യൂബ് ലിങ്ക് ഉണ്ടോ? എന്നും ഉണ്ടെങ്കില്‍ അത് ഉടനടി തന്നെ എനിക്ക് വേണമെന്നും നടി ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

അമല, നിഴല്‍ഗള്‍ രവി എന്നിവര്‍ അഭിനയിച്ച കുട്ടി ആനന്ദ് എന്ന ചിത്രം രോഗബാധിതനായ ആനന്ദ് എന്ന കുട്ടിയെയും അവനെ പരിചരിക്കുന്ന യുവ ഡോക്ടര്‍ അനുവിന്റെയും കഥയാണ് പറയുന്നത്. മെഡിക്കല്‍ പ്രൊഫഷന്റെ പരിമിതികള്‍ക്ക് അകത്ത് നില്‍ക്കേണ്ടവരാണെങ്കിലും രോഗിയുമായി അത്രയധികം അടുത്തിടപഴകുന്ന അനുവിന് ആനന്ദിന്റെ വിയോഗം വല്ലാതെ തളര്‍ത്തുന്നു. ആനന്ദിനെ പല വിധത്തില്‍ സഹായിച്ചതിന്റെ പേരില്‍ ഹോസ്പിറ്റലിന്റെ നിയമനടപടിയ്ക്കും അനു വിധേയയാവുന്നുണ്ട്. ഇതാണ് ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications