»   » മകനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സുഹാസിനി, ഇറ്റലിയില്‍ സംഭവിച്ചത്??

മകനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സുഹാസിനി, ഇറ്റലിയില്‍ സംഭവിച്ചത്??

By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് സുഹാസിനി. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ഇന്നു പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിട്ടുള്ളത്. മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും മകനായ നന്ദന്‍ ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടിരുന്നു. മകന് എയര്‍പോര്‍ട്ടിലെത്താന്‍ അവിടെയുള്ള ആരെങ്കിലും സഹായിക്കാമോ എന്നു ചോദിച്ച് ഞായറാഴ്ച വൈകിട്ടാണ് സുഹാസിനി ട്വീറ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കം തന്നെ താരത്തിന്റെതായി അടുത്ത ട്വീറ്റ് എത്തി. മകന്‍ സുരക്ഷിതനായി എത്തിയെന്നായിരുന്നു ട്വീറ്റ്.

അജിത്തിനു വല്ലതും പറ്റിയാല്‍ നോക്കി നിക്കാന്‍ വിജയ്ക്ക് കഴിയുമോ?? ട്വിറ്ററില്‍ പൊങ്കാല

ബംഗലുരുവില്‍ ഉണ്ടായിട്ടും പ്രിയാമണിയുടെ കല്യാണത്തില്‍ പങ്കെടുക്കാതെ നയന്‍താര..അത്രയ്ക്ക് ശത്രുവാണോ ?

Suhasini

മകന്‍ നില്‍ക്കുന്ന ലൊക്കേഷനെക്കുറിച്ച് താരം കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.മകനെ സഹായിക്കാന്‍ കഴിയാത്തവര്‍ വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചിരുന്നു. ഫോണിലെ ബാറ്ററി തീര്‍ന്നു കഴിഞ്ഞാല്‍ പിന്നീട് ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും സുഹാസിനി അറിയിച്ചിരുന്നു. ആകെ പരിഭ്രാന്തനായ അവസ്ഥയിലായ അവനെ വിളിച്ച് കളിയാക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Suhasini tweet

മണിരത്‌നം സുഹാസിനി ദമ്പതികളുടെ ഏക മകനാണ് നന്ദന്‍. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ത്ഥിയാണ് നന്ദന്‍. ആദ്യത്തെ ട്വീറ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മകന്‍ സുരക്ഷിതനായി ഒരു ഹോ്ട്ടലില്‍ എത്തിയെന്ന് സുഹാസിനി ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെ സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

English summary
Suhasini Maniratnam seeks help on Twitter after Son Nandan gets robbed in Italy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam