»   » മമ്മൂട്ടിയുംലാലും അഭിനയിക്കാന്‍ തയ്യാറായില്ല

മമ്മൂട്ടിയുംലാലും അഭിനയിക്കാന്‍ തയ്യാറായില്ല

Posted By:
Subscribe to Filmibeat Malayalam

താന്‍ വിവാഹിതയായതില്‍പ്പിന്നെ തന്റെ നായകന്മാരായി അഭിനയിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തയ്യാറായില്ലെന്ന് തെന്നിന്ത്യന്‍ താരം സുഹാസിനി. കേരള കൗമുദിയില്‍പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ആര്‍ക്കൊപ്പമാണ് മികച്ച കെമിസ്ട്രിയെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് സുഹാസിനി ഇതു പറഞ്ഞത്.

മലയാളത്തില്‍ മമ്മൂട്ടിയോട് നല്ല അടുപ്പമുണ്ടായിരുന്നു. ഞാന്‍ തമിഴനെ കല്യാണം കഴിച്ചാല്‍ മലയാളസിനിമയ്ക്ക് നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് എനിയ്ക്ക് മലയാളിയെ കല്യാണമാലോചിച്ചയാളാണ് മമ്മൂട്ടി. മോഹന്‍ലാലുമായും നല്ല സൗഹൃദമുണ്ട്. പക്ഷേ എന്റെ വിവാഹം കഴിഞ്ഞതോടെ എന്നോടൊപ്പം നായകന്മാരായി അഭിനയിക്കാന്‍ ഇവര്‍ തയ്യാറല്ലായിരുന്നു. പ്രായം കുറഞ്ഞ നടിമാരെ നായികമാരാക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം- സുഹാസിനി വെളിപ്പെടുത്തി.

Mohanlal and Mammootty

അതേസമയം തെലുങ്കിലും കന്നഡത്തിലും സൂപ്പര്‍നായകനായിരുന്ന വിഷ്ണുവര്‍ധന്‍ അങ്ങനെയായിരുന്നില്ലെന്നും ഞങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയുണ്ടായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുമായിരുന്നുവെന്നും സുഹാസിനി പറഞ്ഞു.

മലയാളത്തിലെ ന്യൂ ജനറേഷന്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാറ്റങ്ങള്‍ നല്ലതാണെന്നും താനതില്‍ ആഹ്ലാദിക്കുന്നുണ്ടെന്നുമായിരുന്നു സുഹാസിനിയുടെ മറുപടി. പുതിയ ജനറേഷന്‍ വന്നതോടെ അനുകരണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും സുഹാസിനി പറഞ്ഞു. ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ താന്‍ കണ്ടത് 22എഫ്‌കെയും അന്നയും റസൂലുമാണെന്നും സാഹസിനി പറഞ്ഞു.

മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നും നായികമാരെ എത്തിക്കുന്ന രീതി മലയാളത്തില്‍ നിര്‍ത്തണമെന്നും ഭാഷ അറിയുന്നവര്‍ അഭിനയിക്കുന്നതോടെ സിനിമ നന്നാകുമെന്നൊരു നിര്‍ദ്ദേശവും സുഹാസിനി മുന്നോട്ടുവച്ചു. മലയാളത്തിലെ മികച്ച നടിമാരുടെ പേരുകള്‍ ചൂണ്ടിക്കാട്ടിയാണ് സുഹാസിനി ഈ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. ഒപ്പം ഏറ്റവും പുതിയതായി താന്‍ അഭിനയിച്ചിരിക്കുന്ന കളിമണ്ണ് എന്ന ചിത്രം മികച്ച കലാസൃഷ്ടിയാണെന്നും അതില്‍വിവാദമാക്കേണ്ടതായി ഒന്നുമില്ലെന്നും സുഹാസിനി പറഞ്ഞു.

English summary
South Indan actress Suhasini said that Malayalam super stars Mammootty and Mohanlal was not ready to act with her after her marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam