മമ്മൂട്ടിക്കും മോഹന്‍ലാലിനും താല്‍പ്പര്യം ടീനേജ് താരങ്ങളോട്
തെന്നിന്ത്യന്‍ താരത്തിന്റെ പരിഭവം കേട്ടില്ലേ..വിവാഹം കഴിഞ്ഞ് സിനിമയിലേയ്ക്ക് വന്നതോടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇപ്പോള്‍ എന്നെ വേണ്ട. അയ്യോ തെറ്റിദ്ധരിക്കണ്ട കെട്ടോ. താരത്തിന്റെ പരാതി ഇതാണ്, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് താല്‍പ്പര്യം ഇപ്പോള്‍ യുവ താരങ്ങളോടാണ് എന്നാണ് സുഹാസിനി പറഞ്ഞത്.
പഴയ സിനിമകളില്‍ തിളങ്ങി നിന്ന താരങ്ങള്‍ ആയിരുന്നു മോഹന്‍ലാലും, മമ്മൂട്ടിയും, സുഹാസിനിയും. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ പ്രായം ചെന്ന അമ്മ വേഷങ്ങള്‍ മാത്രമേ സുഹാസിനിയെ തേടി എത്തിയുള്ളൂ. കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്‍മാരായി വിലസുന്നു. സുഹാസിനിക്ക് കുശുമ്പുണ്ടാകില്ലേ.

മലയാളത്തിലെ തന്റെ നല്ല രണ്ട് സുഹൃത്തുക്കള്‍ ആയിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും എന്നും താരം പറഞ്ഞു. താന്‍ തമിഴനെ കല്ല്യാണം കഴിച്ചാല്‍ മലയാളത്തില്‍ സുഹാസിനി എന്ന നടിയെ നഷ്ടമാകും എന്ന് പറഞ്ഞ നല്ലൊരു സുഹൃത്തായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ആയും നല്ല അടുപ്പമുണ്ടായിരുന്നു.
തന്റെ വിവാഹം കഴിഞ്ഞതോടെ ആ അടുപ്പമൊക്കെ പോയി. ഇപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുഹാസിനിയെ കണ്ട മൈന്റ് ഇല്ല. അവരുടെ നായിക ആയി അഭിനയിക്കാനും കഴിയുന്നില്ല. അതേസമയം, തെലുങ്കിലും കന്നഡത്തിലും ഇപ്പോഴും തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. മലയാള സിനിമാ ലോകം പഴയ നടിമാരെ മൂല്യം കുറച്ചു കാണുകയാണെന്നും അവഗണിക്കുകയുമാണെന്ന് സുഹാസിനി പറഞ്ഞു.

ന്യൂ ജനറേഷന്‍ സിനിമകളൊക്കെ തനിക്ക് ഇഷ്ടം ആണെന്നും സുഹാസിനി വ്യക്തമാക്കി. ന്യൂ ജനറേഷന്‍ സിനിമയില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് 22 ഫീമെയില്‍ കോട്ടയവും, അന്നയും റസൂലും. അന്യ ഭാഷകളില്‍ നിന്നും നടിമാരെ വച്ച് പടം പിടിക്കുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടെന്നും താരം പറഞ്ഞു. മലയാളത്തില്‍ ഒരുപിടി നല്ല നായികമാര്‍ ഉണ്ടായിട്ടും ഭാഷ അറിയാത്തവരെ കൊണ്ട് ഈ അക്രമം കാട്ടുന്നത് എന്തിനാണെന്നും താരം ചോദിച്ചു.
രാമാനുജന്‍ ആണ് തമിഴില്‍ 2014ല്‍ പുറത്തിറങ്ങിയ സുഹാസിനിയുടെ സിനിമ. മലയാളത്തില്‍ കളിമണ്ണ് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തു.


Click it and Unblock the Notifications