»   » ലാലിനും മമ്മൂട്ടിയ്ക്കും താത്പര്യം ചെറുപ്പക്കാരികളോട്, വിവാഹം കഴിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കി;സുഹാസിനി

ലാലിനും മമ്മൂട്ടിയ്ക്കും താത്പര്യം ചെറുപ്പക്കാരികളോട്, വിവാഹം കഴിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കി;സുഹാസിനി

By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന നായികയാണ് സുഹാസിനി. മണിരത്‌നവുമായുള്ള വിവാഹ ശേഷവും സുഹാസിനി സിനിമയില്‍ നിറഞ്ഞു നിന്നു. പക്ഷെ വിവാഹ ശേഷം തനിയ്ക്ക് മലയാളത്തില്‍ ലഭിച്ചത് മുഴുവന്‍ അമ്മ വേഷങ്ങളാണെന്ന് സുഹാസിനി പറയുന്നു.

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

വിവാഹ ശേഷം തിരിച്ചു വന്നപ്പോള്‍ പ്രായം ചെന്ന അമ്മ വേഷങ്ങള്‍ മാത്രമേ എന്നെ തേടി എത്തിയുള്ളൂ. കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്‍മാരായി വിലസുകയാണെന്നാണ് സുഹാസിനി പറഞ്ഞത്.

ലാലും മമ്മൂട്ടിയും അടുത്ത സുഹൃകത്തുക്കളായിരുന്നു

മലയാളത്തിലെ എന്റെ നല്ല രണ്ട് സുഹൃത്തുക്കള്‍ ആയിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ തമിഴനെ കല്ല്യാണം കഴിച്ചാല്‍ മലയാളത്തില്‍ സുഹാസിനി എന്ന നടിയെ നഷ്ടമാകും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മോഹന്‍ലാലുമായും നല്ല സൗഹൃദബന്ധമുണ്ടായിരുന്നു.

വിവാഹ ശേഷം മൈന്റില്ല

എന്റെ വിവാഹം കഴിഞ്ഞതോടെ ആ അടുപ്പമൊക്കെ പോയി. ഇപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുഹാസിനിയെ കണ്ട മൈന്റ് ഇല്ലത്രെ. അവരുടെ നായിക ആയി അഭിനയിക്കാനും കഴിയുന്നില്ല. അതേസമയം, തെലുങ്കിലും കന്നഡത്തിലും ഇപ്പോഴും തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ടീനേജിനോടാണ് താത്പര്യം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പ്രായം കുറഞ്ഞ ടീനേജ് നായികമാരോടാണ് താത്പര്യം എന്നും തന്നെ പോലുള്ള ആദ്യകാല നായികമാരെ അവഗണിയ്ക്കുകയാണെന്നും സുഹാസിനി പറയുന്നു.

മലയാളം അവഗണിയ്ക്കുന്നു

മലയാള സിനിമാ ലോകം പഴയ നടിമാരെ മൂല്യം കുറച്ചു കാണുകയാണെന്നും സുഹാസിനി കുറ്റപ്പെടുത്തി. 2015 ലാണ് ഏറ്റവുമൊടുവില്‍ സുഹാസിനി മലയാളത്തില്‍ അഭിനയിച്ചത്. ലവ് 24x7, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളില്‍ 2015ല്‍ നടി അഭിനയിച്ചു.

മമ്മൂട്ടിയുമായുള്ള ഗോസിപ്പ്

അതേ സമയം ആദ്യകാലത്ത് മമ്മൂട്ടിയെയും സുഹാസിനിയെയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകള്‍ സിനിമാ വാരികകളില്‍ വന്നിരുന്നു. കുറച്ചധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഗോസിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടി അതിന് ശേഷം ലൊക്കേഷനില്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനെയും കൂട്ടി പോകാന്‍ തുടങ്ങിയെന്നും കഥകളുണ്ട്.

English summary
Suhasini says that Malayalam superstars rejected to act opposite to her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam