സുജ കാര്‍ത്തിക സിനിമയിലില്ല, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിതം ആസ്വദിച്ച് താരം!
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാറുണ്ട് പല താരങ്ങളും. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത സ്വന്തമാക്കിയവരും കുറവല്ല. എന്നാല്‍ ഇവരില്‍
പലരും സിനിമയില്‍ നിന്നും പൂര്‍ണ്ണമായി അകന്നുപോയിരുന്നു പിന്നീട്. ഇവരില്‍ പലരുടെയും
തിരിച്ചുവരവിനായാണ് ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക്
തിരിച്ചെത്തുമെന്ന് പലരും ഭംഗിവാക്ക് പറയാറുണ്ടെങ്കിലും അത്
സാധ്യമാവാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നുപോയ
താരങ്ങളിലൊരാളാണ് സുജ കാര്‍ത്തിക. പ്രണയിനിയായും കുശുമ്പിയായ സഹോദരിയായും നായികയായുമൊക്കെ ഈ താരം സിനിമകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ ആ താരം ഇപ്പോള്‍
എവിടെയാണെന്നറിയുമോ?
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ താരങ്ങള്‍ക്കും മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സുജ കാര്‍ത്തികയ്ക്ക് ലഭിച്ചിരുന്നു. 2010 ലായിരുന്നു സുജ
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ രാകേഷ് കൃഷ്ണനെ വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം അധ്യാപികയുടെ റോളില്‍ തിളങ്ങുകയായിരുന്നു പിന്നീട്. 5 മാസത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന ഭര്‍ത്താവിനൊപ്പമുള്ള യാത്രയെക്കുറിച്ച് വാചാലയായി താരം രംഗത്തെത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ
അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
(ഫോട്ടോകൾ സുജാ കാർത്തികയുടെ ഫേസ് ബുക്ക് പേജിൽ നിന്നും)

കുട്ടികളും ഒപ്പമുണ്ടാവാറുണ്ട്
കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ഈ ദമ്പതികള്‍ക്ക് ഇഷ്ടം. മകളും മകനും മാത്രമല്ല താനും ഭര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു. യാത്രകളില്‍ കുട്ടികളെ കൂട്ടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പേര്‍ തുറന്നുപറഞ്ഞിരുന്നു. ലോകത്തിലെ സുന്ദരമായ കാഴ്ചയെക്കുറിച്ച് അവരും അറിയണമെന്നും അത് ആസ്വദിക്കണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും ഇവര്‍ പറയുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ യാത്രകള്‍ക്കായി തങ്ങള്‍ സമയം കണ്ടെത്താറുണ്ടെന്നും അതാസ്വദിക്കാറുണ്ടെന്നും സുജ കാര്‍ത്തിക പറയുന്നു.

ഏത് സാഹചര്യത്തെയും മറികടക്കാന്‍ പഠിച്ചു
ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും കടല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് നടത്തിയ ആ യാത്രയാണ് ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. 55 ദിവസം കപ്പലിലായിരുന്നു അന്ന് താമസിച്ചിരുന്നത്. കടല്‍ക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഏറെ രസകരമായിരുന്നു. കപ്പലില്‍ കേറാനായി താനും മക്കളും സിങ്കപ്പൂരിലേക്ക് തിരിച്ചിരുന്നു. മക്കള്‍ ആ സമയത്ത് ചെറുതായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ട്രോളി കിട്ടാന്‍ വൈകിയതോടെ താന്‍ മക്കളെയും ഒക്കത്തിരുത്തി പെട്ടികളും കൈയ്യിലേന്തി നില്‍ക്കുകയായിരുന്നു. ഏത് തരത്തിലുള്ള സാഹചര്യത്തിലും പിടിച്ചുനില്‍ക്കണമെന്ന് സ്വയം മനസ്സിലാക്കിയതും അതിനായി തന്നെ പ്രാപ്തയാക്കിയതും ആ യാത്രയായിരുന്നുവെന്ന് സുജ പറയുന്നു.

പുതുമ നിറഞ്ഞ അനുഭവങ്ങള്‍
ചരക്ക് കയറ്റുന്ന കപ്പലിലൂടെയായിരുന്നു ആ യാത്ര. ആ കപ്പലിന് സിങ്കപ്പൂരില്‍ ലാന്റിങ് ഉണ്ടായിരുന്നു. അവിടെ നിന്നാണ് താനും മക്കളും കയറിയതെന്ന് താരം പറയുന്നു. മുന്‍പൊന്നുമില്ലാത്ത തരത്തിലുള്ള അനുഭവങ്ങളായിരുന്നു ആ യാത്ര സമ്മാനിച്ചത്. വിവിധ പോര്‍ട്ടുകളിലൊക്കെ ഇറങ്ങി, കാഴ്ചകളൊക്കെ ആസ്വദിച്ച് ശരിക്കും ആഘോഷിച്ചിരുന്നു അന്നത്തെ 55 ദിനങ്ങള്‍. നടുക്കലിലെ ഉദയാസ്തമയങ്ങളൊക്കെ കാണേണ്ടത് തന്നെയാണ്.

ടെന്‍ഷനുണ്ടായിരുന്നു
കുട്ടികളും പെട്ടികളുമൊക്കെയായി തികച്ചും സാഹസികമായ യാത്രയായിരുന്നു അത്. ഒറ്റയ്ക്ക് എല്ലാം എങ്ങനെ മാനേജ് ചെയ്യുമെന്ന ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നു. വലിയൊരു വെല്ലുവിളി കൂടിയായിരുന്നു ആ യാത്ര. ഒരു വയസ്സായിരുന്നു അന്ന് മകളുടെ പ്രായം. അവള്‍ക്ക് വല്ല അസുഖവും വരുമോയെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവവും ഉണ്ടായിരുന്നില്ലെന്നും താരം ഓര്‍ക്കുന്നു.

യാത്രകളോട് പ്രത്യേക പ്രണയം
താനും രാകേഷും യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. എല്ലാ വര്‍ഷവും അതിനായുള്ള ഫണ്ട് മാറ്റിവെക്കാറുണ്ട്. എവിടേക്കാണോ പോവുന്നത് അവിടത്തെ ചരിത്രത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായും ശ്രമിക്കാറുണ്ട്. തങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള കാര്യമാണിത്. തങ്ങളുടേ ്ത് മാത്രമായിട്ടല്ല കുടുംബത്തിനൊപ്പവും യാത്ര പോവാറുണ്ട്.

രാകേഷിന്റെ വരവിനായി കാത്തിരിക്കുന്നു
5 മാസത്തിലൊരിക്കലാണ് രാകേഷ് നാട്ടിലേക്കുന്നത്. ഓരോ വരവിലും പോവേണ്ട സ്ഥലങ്ങളെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കാറുള്ളത്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും രാകേഷും മക്കളും ഒപ്പമുള്ള യാത്രകളാണ് കൂടുതല്‍ രസകരമെന്നും താരം പറയുന്നു. അടുത്ത അവധിക്കായി അദ്ദേഹമെത്തുന്നതിനായി കാത്തിരിക്കുകയാണ് താനും മക്കളുമെന്നും താരം പറയുന്നു.


Click it and Unblock the Notifications











