സുജാതയുടെ ആ കമന്റ് കേട്ട് കരഞ്ഞ് മല്‍സരാര്‍ത്ഥി! വീഡിയോ വൈറല്‍! കാണൂ
ചാനല്‍ പ്രോഗ്രാമുകളില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുളളത് റിയാലിറ്റി ഷോകള്‍ക്കാണ്. റിയാലിറ്റി ഷോകളുടെ കടന്നുവരവ് ടെലിവിഷന്‍ ചാനലുകള്‍ക്ക് തങ്ങളുടെ റേറ്റിങ്ങ് ഉയര്‍ത്താന്‍ ഏറെ സഹായിച്ചിരുന്നു. നായികാ നായകന്‍ എന്ന പരിപാടിയ്‌ക്കൊപ്പം തന്നെ മഴവില്‍ മനോരമയില്‍ തുടങ്ങിയ പുതിയ റിയാലിറ്റി ഷോയാണ് സൂപ്പര്‍ ഫോര്‍.
മലയാള സിനിമയിലേക്കുളള പുതിയ പിന്നണി ഗായകരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചാനല്‍ ഈ റിയാലിറ്റി ഷോ തുടങ്ങിയിരിക്കുന്നത്. സൂപ്പര്‍ ഫോറിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. പുതിയ ഗായകരുടെ മികച്ച പ്രകടനത്താല്‍ പരിപാടിയുടെ ഓരോ എപ്പിസോഡുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. സൂപ്പര്‍ ഫോറിന്റെ പുതിയ എപ്പിസോഡില്‍ സുജാതയുടെ കമന്റില്‍ മല്‍സരാര്‍ത്ഥി കരഞ്ഞത് വൈറലായിരിക്കുകയാണ്.

സൂപ്പര്‍ ഫോര്‍
ഇന്ത്യന്‍ വോയിസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയ്ക്കു ശേഷം മഴവില്‍ മനോരമയില്‍ തുടങ്ങിയിരിക്കുന്ന പുതിയ പാട്ട് റിയാലിറ്റി ഷോയാണ് സൂപ്പര്‍ ഫോര്‍. മികച്ച പാട്ടുകാരാണ് ഇത്തവണ ചാനലിന്റെ ഈ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വേറിട്ട റൗണ്ടുകളാണ് ഈ റിയാലിറ്റി ഷോയില്‍ ഉണ്ടാവാറുളളത്. പഴയ പാട്ടുകളും പുതിയ പാട്ടുകളുമൊക്കെയായി മികച്ച ആലാപനവുമായാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം ഈ പരിപാടിയില്‍ എത്താറുളളത്. വിധി കര്‍ത്താക്കളുടെ ഉപദേശങ്ങളും മറ്റും സൂപ്പര്‍ ഫോര്‍ മല്‍സരാര്‍ത്ഥികളെ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ട്.

വിധികര്‍ത്താക്കള്‍
പിന്നണി ഗായിക സുജാത,സംഗീത സംവിധായകരായ ശരത്,ഷാന്‍ റഹ്മാന്‍,ദീപക് ദേവ് തുടങ്ങിയവരാണ് സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയില്‍ പ്രധാന വിധികര്‍ത്താക്കളായി എത്തുന്നത്. വിധികര്‍ത്താക്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും മറ്റും മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തെ എപ്പോഴും സഹായിക്കാറുണ്ട്. ഇവര്‍ക്കൊപ്പം സംഗീത സംവിധായകരിലൊരാളായ അല്‍ഫോണ്‍സ് ജോസഫും മല്‍സരാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി എത്താറുണ്ട്. കൂടാതെ സൂപ്പര്‍ ഫോര്‍ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ ആഴ്ചകളിലും അതിഥികളായി സിനിമാ താരങ്ങളും എത്താറുണ്ട്.

ജനപ്രിയ പരിപാടി
സൂപ്പര്‍ ഫോറിന്റെതായി സംപ്രേക്ഷണം ചെയ്തിട്ടുളള പല എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പഴയ നൊസ്റ്റാള്‍ജിക്ക് ഗാനങ്ങള്‍ മുതല്‍ പുതിയ തട്ടുപ്പൊളിപ്പന്‍ ഗാനം വരെയുളളവ മല്‍സാര്‍ത്ഥികള്‍ ആലപിക്കാറുളളതാണ് ഏറെ ശ്രദ്ധേയമാവാറുളളത്. കൂടാതെ മറ്റ് പാട്ട് റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണരീതിയും വിധികര്‍ത്താക്കളുടെ ജഡ്ജ്‌മെന്റും സൂപ്പര്‍ ഫോറിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച നിലവാരമാണ് നല്‍കാറുളളത്.

പുതിയ എപ്പിസോഡ്
ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു സൂപ്പര്‍ഫോറിന്റെതായി ഈ ആഴ്ച സംപ്രേക്ഷണം ചെയ്തിരുന്നത്. മികച്ച ഗാനങ്ങളുമായി മല്‍സരാര്‍ത്ഥികള്‍ എത്തിയ ഒരു എപ്പിസോഡ് കൂടിയായിരുന്നു ഇത്. എന്നാല്‍ അഞ്ജലി എന്ന മല്‍സരാര്‍ത്ഥി സുജാതയുടെ കമന്റ് കേട്ട് കരഞ്ഞത് മറ്റുളളവരില്‍ സങ്കടമുണ്ടാക്കിയിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ സുജാത തന്നെ പാടിയ വാന്‍ മേഘമേ എന്ന ഗാനമായിരുന്നു അഞ്ജലി പാടിയിരുന്നത്. എന്നാല്‍ ഇത്തണവണ അഞ്ജലിയുടെ ആലാപനം അത്ര ഇഷ്ടപ്പെടാത്തതിനാലായിരുന്നു സുജാതയുടെ കമന്റ് വന്നത്.

സുജാത പറഞ്ഞത്
സുജാതയുടെ ടീമില്‍ അംഗമായിരുന്ന കുട്ടിയായിരുന്നു അഞ്ജലി. എപ്പോഴും മികച്ച പ്രകടനങ്ങള്‍ നടത്താറുളള അഞ്ജലിക്ക് ഇത്തവണ നന്നായി പാടാന്‍ സാധിച്ചിരുന്നില്ല. പാട്ട് ഇനിയും മെച്ചപ്പെടുത്താമെന്ന് മറ്റു ജഡ്ജസ് പറഞ്ഞ സമയത്തായിരുന്നു സുജാതയുടെ കമന്റ് വന്നിരുന്നത്."അഞ്ജലിക്ക് ഈ പാട്ട് ഇതിലും നന്നായി പാടാവുന്നതാണ്. അഞ്ജലിക്ക് പറ്റിയ പാട്ടായിരുന്നു ഇത്.എല്ലാം കൊണ്ടും യോജിച്ചൊരു പാട്ട്.ഡാന്‍സേഴ്‌സിന്റെ സപ്പോര്‍ട്ടുമുണ്ടായിരുന്നു". സുജാതയുടെ കമന്റ് വന്നതിനു പിന്നാലെയായിരുന്നു അഞ്ജലി കരഞ്ഞത്. അതേസമയം കരഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും ഒരു പാട്ട് ശരിയാവാത്തതിന് കരയേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് സുജാത തന്നെ അഞ്ജലിയെ ആശ്വസിപ്പിച്ചു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











