സംവിധായകനില്‍ നിന്ന് വധഭീഷണിയെന്ന് തമിഴ് നടി
ചെന്നൈ: സംവിധായകന്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി തമിഴ് നടി രംഗത്ത്. ഗോരിപാളയം, ചന്ദ്രമുഖി, മുത്തുക്ക് മുത്താഗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സുജിബാലയാണ് സംവിധായകന്‍ പി രവികുമാറിനെതിരെ പാരിയുമായി രംഗത്തെത്തിയത്. തനിയ്ക്ക് സംവിധായകനില്‍ നിന്ന് വധഭീഷണിയുണ്ടെന്നാണ് നടി പറയുന്നത്.
സംവിധായകന്‍ തന്നെ വിവാഹം കഴിച്ചെന്നും കാറും, 86 ലക്ഷം രൂപയുടെ വസ്തുവകകളും വാങ്ങി തന്നുവെന്നും മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത തെറ്റാണെന്നും നടി. 2012 ല്‍ ഇതേ സംവിധായകനുമായി നടിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ പിന്നീട് നിശ്ചയത്തില്‍ നിന്ന് നടി പിന്മാറി.

രവി കുമാറിന്റെ ഉന്മൈ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സുജിബാലയെ വിവാഹം കഴിയ്ക്കണമെന്ന് രവികുമാര്‍ ആവശ്യപ്പെട്ടത്. ആദ്യം എതിര്‍ത്തെങ്കിലും സംവിധായകന്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ വിവാഹ നിശ്ചയത്തിന് നടി സമ്മതിച്ചു.
നിശ്ചയത്തില്‍ നിന്ന് പിന്മാറിയ ശേഷവും രവികുമാറിന്റെ ചിത്രത്തില്‍ ഇവര്‍ അഭിനയിച്ചു. സംവിധായക സംഘടനകളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഉന്‍മൈ എന്ന ചിത്രത്തില്‍ തന്റെ അഭിനയം പൂര്‍ത്തിയായെങ്കിലും സീനുകള്‍ ബാക്കിയുണ്ടെന്ന് സംവിധായാകന്‍ അവകാശപ്പെടുകയാണെന്ന് നടി. വീട്ടുകാര്‍ തന്നെ അഭിനയിക്കാന്‍ സമ്മതിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നതെന്നും നടി.


Click it and Unblock the Notifications











