For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാഹോ ബാഹുബലിക്ക് മുന്‍പ് പ്രഭാസിലേക്ക് എത്തിയ ചിത്രം! വെളിപ്പെടുത്തലുമായി സംവിധായകന്‍! കാണൂ

  |

  ബാഹുബലി സിരീസിന്റെ വന്‍വിജയത്തിന് ശോഷം തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പ്രഭാസ്. സൂപ്പര്‍ താരത്തിന്റെ സാഹോയ്ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്. സാഹോയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു.

  പ്രഭാസിന്റെ ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളായിരുന്നു സാഹോയുടെ ടീസറില്‍ കാണിച്ചിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും നോക്കികാണുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുളള സംവിധായകന്‍ സുജിത്ത് റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ വൈറലായി മാറിയിരുന്നു.

  ആവേശമായി ടീസര്‍

  ആവേശമായി ടീസര്‍

  ബാഹുബലിയുടെ വന്‍വിജയത്തിന് പിന്നാലെ സുജിത്ത് റെഡ്ഡി പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് സാഹോ. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമിട്ടുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയ ടീസര്‍ മില്യണ്‍ കണക്കിന് ആളുകളാണ് കണ്ടിരുന്നത്. ടീസറിന് ഗംഭീര വരവേല്‍പ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു.

  ബാഹുബലി പോലെ പ്രഭാസിന്റെ സാഹോയും

  ബാഹുബലി പോലെ പ്രഭാസിന്റെ സാഹോയും

  ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് സാഹോ. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറില്‍ ശ്രദ്ധ കപൂറും തിളങ്ങിയിരുന്നു. ബാഹുബലി പോലെ പ്രഭാസിന്റെ സാഹോയും വലിയ വിജയമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഗസ്റ്റ് പതിനഞ്ചിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  സാഹോയെക്കുറിച്ച് സംവിധായകന്‍

  സാഹോയെക്കുറിച്ച് സംവിധായകന്‍

  അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സാഹോയെക്കുറിച്ച് സംസാരിച്ച് സംവിധായകന്‍ സുജിത്ത് റെഡ്ഡി എത്തിയിരുന്നത്. ബാഹുബലി പുറത്തിറങ്ങുന്നതിനും മുന്‍പ് സാഹോയുമായി ബന്ധപ്പെട്ട് പ്രഭാസിനെ സമീപിച്ചിരുന്നതായി സംവിധായകന്‍ പറയുന്നു. അന്ന് സ്‌ക്രിപ്റ്റ് വായിച്ചയുടനെ അദ്ദേഹം സമ്മതം മൂളിയിരുന്നതായും സംവിധായകന്‍ പറയുന്നു. സാഹോയിലെ ശ്രദ്ധ കപൂറിനെക്കുറിച്ചും അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

  സിനിമയുടെ അവസാനം വരെ

  സിനിമയുടെ അവസാനം വരെ

  തെലുങ്ക് അരങ്ങേറ്റ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രം തന്നെയാണ് നടി അവതരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ അവസാനം വരെ നായകനൊപ്പം നില്‍ക്കുന്ന ഒരു റോളാണ് ശ്രദ്ധയ്‌ക്കെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സാഹോയില്‍ പ്രഭാസ് എന്ന വലിയ സ്റ്റാറിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സമ്മര്‍ദ്ദമൊന്നും അനുഭവപ്പെട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹത്തിന് എന്റെ വര്‍ക്കിലും എന്നിലും വിശ്വാസമുണ്ടായിരുന്നു. അതേപോലെ തന്നെ നിര്‍മ്മാതാവും മറ്റു അണിയറപ്രവര്‍ത്തകരും എനിക്കൊപ്പം നിന്നു.

  ഇപ്പോഴാണ് സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്

  ഇപ്പോഴാണ് സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്

  സിനിമ റിലീസ് ചെയ്യാന്‍ ഇനി കുറച്ച് മാസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇപ്പോഴാണ് എനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്. മുംബൈയില്‍ നടന്ന മീഡിയ ഇന്ററാക്ഷനില്‍ സംവിധായകന്‍ പറഞ്ഞു. സാഹോയില്‍ ബോളിവുഡ് താരങ്ങളെ കൂടുതലായി കാസ്റ്റ് ചെയ്തതിനെക്കുറിച്ചും സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരാണെന്ന് തോന്നിയതുകൊണ്ടാണ് ബോളിവുഡ് താരങ്ങളെ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ പറഞ്ഞത്.

  ഓര്‍ക്കുന്നു ഞാനാ...! ശങ്കര്‍ മഹാദേവന്റെ ആലാപനത്തില്‍ മുന്തിരി മൊഞ്ചനിലെ ഗാനം! വീഡിയോ കാണാം

  ജോജുവിനൊപ്പം ചെമ്പനും നൈലയും! പൊറിഞ്ചു മറിയം ജോസിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

  English summary
  sujith reddy says about saaho movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X