പൃഥ്വിരാജ് എന്ന ഡയറക്ടറെ പ്രശംസിച്ച് സുജിത് വാസുദേവ്! ലൂസിഫര്‍ പ്രതീക്ഷകള്‍ വാനോളം!
സൂപ്പര്‍താര പദവിയിലെത്തിയ യുവതാരം പൃഥ്വിരാജ് തന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണ തിരക്കുകളിലാണ്. നടന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ സംവിധായകനായുള്ള അരങ്ങേറ്റത്തില്‍ മോഹന്‍ലാലാണ് നായകന്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സുജിത് വാസുദേവാണ് ഛായാഗ്രഹണം. നിരവധി സംവിധായകര്‍ക്കൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിച്ച സുജിത് വാസുദേവ് തന്റെ ഫേസ്ബുക്ക് പേജിലാണ് പൃഥ്വിരാജിലെ സംവിധായകനെ പ്രശംസിച്ച് കുറിപ്പിട്ടിരിക്കുന്നത്.
ഇത്രയും കഴിവുള്ള ഒരു സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൃഥ്വിരാജ് വിസ്മയിപ്പിക്കുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും വ്യക്തമായ ധാരാണ അദ്ദേഹത്തിനുണ്ട്, സുജിത് വാസുദേവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ലൂസിഫറില്‍ പൃഥ്വിരാജിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വില്ലന്‍. വിവേക് ഒബ്‌റോയി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റവും മോഹന്‍ലാലിനൊപ്പമായിരുന്നു. പൊളിറ്റിക്‌സ് പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ തോമസും ശ്രദ്ധേയ വേഷത്തിലെത്തുന്നു. മാര്‍ച്ച് 18ന് ചിത്രം തിയറ്ററിലെത്തും.


Click it and Unblock the Notifications











