ലൂസിഫറിലെ ആക്ഷന് പിന്നില്‍ ഇദ്ദേഹമാണ്! ക്യാമറയ്ക്ക് പിന്നിലെ ഞങ്ങളുടെ പിന്തുണയും! പോസ്റ്റ് വൈറല്‍!
മോഹന്‍ലാലിനെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നവരെല്ലാം ഒരുപോലെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ലൂസിഫറിനെ. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ റിലീസിന് ശേഷവും മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. റിലീസ് ചെയ്ത സ്ഥലങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണം മാത്രമല്ല കലക്ഷനിലും പ്രദര്‍ശനത്തിലും റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നത്. 200 കോടിയെന്ന ലക്ഷ്യവുമായി കുതിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന സിനിമ ഇതായിരുന്നു പൃഥ്വിരാജ് ലൂസിഫറിനെക്കുറിച്ച് പറഞ്ഞത്. തന്റെ നായകന്‍ മോഹന്‍ലാലാണെന്നും അത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുജിത്ത് വാസുദേവായിരുന്നു ലൂസിഫറിന്റെ സിനിമാട്ടോഗ്രാഫര്‍. അദ്ദേഹവുമായി നേരത്തെ തന്നെ അടുപ്പമുണ്ടെന്നും കാര്യങ്ങള്‍ പെട്ടെന്ന് തന്നെ സാധ്യമാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മോളി ആന്റി റോക്ക്‌സ് ചിത്രീകരണത്തിനിടയില്‍ മനസ്സിലെ സിനിമാമോഹം പങ്കുവെച്ചപ്പോള്‍ താന്‍ അറിയിക്കുമ്പോള്‍ വന്നേക്കണമെന്നും പൃഥ്വി അദ്ദേഹത്തോട് പറഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന ഷോട്ടുകളുമായാണ് അദ്ദേഹമെത്തിയത്. ക്ലൈമാക്‌സിലെ രംഗങ്ങളുടെ ദൃശ്യമികവ് എടുത്ത് പറയേണ്ടതാണെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു.

ലൂസിഫറിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്ററിനൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് സുജിത്ത് വാസുദേവ്. ക്യാമറയ്ക്ക് പിന്നില്‍ അദ്ദേഹം തങ്ങളേയും നന്നായി പിന്തുണച്ചുവെന്നും സുജിത്ത് കുറിച്ചിട്ടുണ്ട്. മയില്‍വാഹനത്തിന്റെ നെഞ്ചില്‍ ചവിട്ടിയുള്ള സ്റ്റീഫന്‍ നെടുമ്പള്ളിയുടേതുള്‍പ്പടെ ആരാധകരെ കോരിത്തിപ്പിക്കുന്ന തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സിനിമയിലുണ്ട്. സുജിത്ത് വാസുദേവിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications