പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ലൂസിഫര്‍ ഒരുക്കി? വിമര്‍ശനത്തിനെതിരെ സുജിത്ത് വാസുദേവ്!

Recommended Video

ലൂസിഫർ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി സുജിത്ത് വാസുദേവ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു താരപുത്രന്‍ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ സിനിമ ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരുന്ന സിനിമയുടെ തമിഴ് പതിപ്പ് അടുത്തിടെയാണ് പുറത്തുവന്നത്. മലയാളവും തമിഴും ഒരുമിച്ച് പ്രദര്‍ശിപ്പിച്ചും സിനിമ റെക്കോര്‍ഡ് നേടിയിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലും സിനിമയ്‌ക്കെതിരെ ആഞ്ഞടിച്ച് ചിലരെത്തിയിരുന്നു. രൂക്ഷവിമര്‍ശനമുന്നയിച്ച് ഒരുവിഭാഗമെത്തിയിരുന്നു. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമാട്ടോഗ്രാഫറായ സുജിത്ത് വാസുദേവ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

മോളി ആന്റി റോക്‌സിനിടയിലായിരുന്നു പൃഥ്വിരാജ് സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയുടെ കാര്യത്തെക്കുറിച്ച് സുജിത്തിനോട് പറഞ്ഞത്. താന്‍ വിളിക്കുമെന്നും എത്തിയേക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സുജിത്തുമായുള്ള കെമിസ്ട്രിയെക്കുറിച്ച് പൃഥ്വി വാചാലനായിരുന്നു. ആളുകള്‍ക്ക് ആവശ്യമുള്ള സിനിമകളാണിത്. ആളുകള്‍ ഇപ്പോഴും അതാഗ്രഹിക്കുന്നുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ ലൂസിഫറിനെക്കുറിച്ച് ഉയര്‍ന്നുവന്നതായി അറിഞ്ഞിരുന്നു. എന്ത് തന്നെയായാലും എല്ലാവരും എടുക്കുന്നത് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ വേര്‍ഷനുള്ള കഥകളാണ്. അത്തരം കഥകളില്‍ നിന്നാണ് നല്ല സിനിമകളുണ്ടാവുന്നത്. ആ കഥ എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണ് പ്രസക്തി. ബോക്‌സോഫീസില്‍ നിന്നും എന്ത് കിട്ടുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Sujith Vasudev


അത്ര ആരോഗ്യകരമല്ലാത്ത തരത്തിലുള്ള കോക്കസുകള്‍ മലയാള സിനിമയില്‍ വളര്‍ന്നുവരുന്നുണ്ട്. ഇതിനുമപ്പുറത്തൊരു സിനിമയില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ അത് മണ്ടത്തരമാണ്. അങ്ങനെ പ്രേക്ഷകര്‍ പോലും പറയാറില്ല. മഹത്തരമായ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, ഇനിയും ഇറങ്ങാിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാദം മണ്ടത്തരമാണ്. നരസിഹം ചിലപ്പോള്‍ ഇന്ന് വിജയിച്ചെന്ന് വരില്ല, പക്ഷേ അന്നത് സൂപ്പര്‍ഹിറ്റായിരുന്നുവെന്നും സുജിത്ത് വാസുദേവ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X