സുകന്യ തിരുവനന്തപുരത്ത്
സുകന്യ തിരുവനന്തപുരത്ത്
സപ്തംബര്‍ 06, 2000
വാണിവിശ്വനാഥ് പ്രധാനവേഷത്തിലഭിനയിക്കുന്ന സുകന്യയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്നുവരുന്നു. ഒട്ടേറെ കുടുംബ ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ ഓ.കെ. പ്രൊഡക്ഷന്‍സാണ് സുകന്യയുടെ പിന്നണിയില്‍.
മാണി സി. കാപ്പന്‍ നിര്‍മ്മിക്കുന്ന സുകന്യ സംവിധാനം ചെയ്യുന്നത് കലാധരനാണ്. ജി.സി. കാരയ്ക്കലിന്റെ കഥയ്ക്ക് രാജന്‍ കിരിയത്ത് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നു.
വാണി വിശ്വനാഥിനു പുറമെ ജഗതി, എന്‍.എഫ്. വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍, രാജന്‍ പി. ദേവ്, ജയിംസ്, ചാലി പാലാ, സായ്കുമാര്‍, ശ്രീവിദ്യ, റീന തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. ഭൂമിനാഥനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പ്രഭാവര്‍മ്മയും സുധാംസും രചിച്ച ഗാനങ്ങള്‍ക്ക് ജയചന്ദ്രന്‍ ഈണം പകരുന്നു.


Click it and Unblock the Notifications