ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിയല്ല! ചിരഞ്ജീവി ചിത്രമൊരുക്കാന്‍ ഈ സംവിധായകന്‍

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തി കുറിച്ച സിനിമകളിലൊന്നായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം 200 കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ലൂസിഫറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

മലയാളത്തില്‍ ചരിത്ര വിജയമായ സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നുവെന്ന വാര്‍ത്ത അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയായിരുന്നു അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. പൃഥ്വിക്ക് ശേഷം ചിരഞ്ജീവിയും ലൂസിഫര്‍ തെലുങ്ക് റീമേക്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിനെ വിളിച്ചിരുന്നുവെന്നും മെഗാസ്റ്റാര്‍ തുറന്നുപറഞ്ഞിരുന്നു.

എന്നാല്‍ തെലുങ്കില്‍

എന്നാല്‍ തെലുങ്കില്‍ സയിദ് മസൂദായി താനില്ലെന്നും രാംചരണിനെ വിളിക്കുന്നതായിരിക്കും നല്ലതെന്നും പൃഥി പറഞ്ഞതായി ചിരഞ്ജീവി വെളിപ്പെടുത്തി. ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപനം വന്നതോടെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. അതേസമയം സിനിമയുടെ സംവിധായകന്‍ ആരായിരിക്കുമെന്ന കാര്യം അധികപേരും തിരക്കിയിരുന്നു. ലൂസിഫര്‍ പൃഥ്വിരാജ് തന്നെ തെലുങ്കിലും സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് ശരിയല്ലെന്ന തരത്തില്‍ പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ലൂസിഫര്‍ തെലുങ്കില്‍

ഇപ്പോഴിതാ ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തെലുങ്കില്‍ അല്ലു അര്‍ജുന്റെ ആര്യ, ജൂനിയര്‍ എന്‍ടിആറിന്റെ നനക്കു പ്രേമതോ, രാംചരണിന്റെ രംഗസ്ഥലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാര്‍. സുകുമാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ രംഗസ്ഥലം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയായിരുന്നു ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയിരുന്നത്.

രംഗസ്ഥലത്തിന് ശേഷം

രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്നത് മെഗാസ്റ്റാറിന്റെ ലൂസിഫര്‍ റീമേക്ക് ആയിരിക്കുമെന്നാണ് അറിയുന്നത്. സൈര നരസിംഹ റെഡ്ഡിക്ക് ശേഷം രാംചരണ്‍ തേജ തന്നെയാണ് ചിരഞ്ജീവിയുടെ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തന്നെ ആരംഭിക്കുമെന്നും അറിയുന്നു. തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങളോടെയാകും ലൂസിഫര്‍ തെലുങ്കില്‍ എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X