സുകുമാരിക്കായി തൊട്ടില്‍
രണ്ടായിരത്തിലേറെ ചിത്രത്തില്‍ സഹനടിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയെന്ന നിലയില്‍ സുകുമാരിയുടെ പേരില്‍ ഒരു റെക്കോഡ് തന്നെയുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിയെന്ന റെക്കോഡ്. ആ റെക്കോഡിന്റെ തിളക്കത്തിലും ഒരു കുറവ് സുകുമാരിയുടെ കരിയറിലുണ്ട്.
നായികാപ്രാധാന്യമുള്ള പല സിനിമകളും മലയാളത്തിലുണ്ടായിട്ടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു വേഷം സുകുമാരിക്ക് കിട്ടിയിട്ടില്ല. കവിയൂര്‍ പൊന്നമ്മ തിങ്കളാഴ്ച നല്ല ദിവസത്തിലും കെ.പി.എ.സി ലളിത ഗോഡ് മദറിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും സുകുമാരിക്ക് അത്തരമൊരു വേഷം അന്യം നിന്നു. ആ കുറവ് നികത്താന്‍ ഏതായാലും ഇപ്പോള്‍ സുകുമാരിക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന തൊട്ടില്‍ എന്ന ചിത്രത്തില്‍ സുകുമാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഫലം, ഡിസംബര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അനില്‍ മുഖത്തലയാണ്.
മനോജ് കെ.ജയന്‍, സായികുമാര്‍, ജഗതി, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications