പഴശിരാജയുടെ വില്ലനാവാന്‍ സുമന്‍
മമ്മൂട്ടി നായകനായ പഴശിരാജയില്‍ വില്ലന്‍ കഥാപാത്രമായ പഴയവീടന്‍ ചന്തുവിനെ അവതരിപ്പിക്കുന്നത് തമിഴ് നടന്‍ സുമനാണ്. ശിവാജിയില്‍ രജനീകാന്തിന്റെ വില്ലനായി അഭിനയിച്ച നടനാണ് സുമന്‍.
കരാട്ടെയില് ബ്ലാക്ക് ബെല്‍റ്റുള്ള സുമന്‍ വിദഗ്ധരില്‍ നിന്ന് കളരിയില്‍ പരിശീലനം നേടിയതിനു ശേഷമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വളരെ ശക്തമായ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് പഴശിരാജയില്‍ സുമന്‍ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് പഴശിരാജ. ഏഴ് കോടി രൂപയോളം ചെലവിട്ട് ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്


Click it and Unblock the Notifications