സീരിയല്‍ നടി ദര്‍ശന ദാസ് അമ്മയായി; ആദ്യ കണ്മണി പിറന്ന സന്തോഷം പങ്കുവെച്ച് ഭര്‍ത്താവ് അനൂപ് കൃഷ്ണന്‍

കറുത്തമുത്ത് സീരിയലിലെ വില്ലത്തിയായും സുമംഗലിഭഃവ സീരിയലിലെ നായികയായും പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടിയാണ് ദര്‍ശന ദാസ്. ഏറ്റവുമൊടുവില്‍ അഭിനയിച്ചിരുന്ന സുമംഗലിഭഃവ സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ദര്‍ശന പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. നടിയെ സീരിയലില്‍ കാണാതെ വന്നതോടെയാണ് സംശയങ്ങളുമായി ആരാധകരെത്തിയത്.

വളരെ രഹസ്യമായി നടത്തിയ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ പിന്നീട് പുറത്ത് വന്നു. ഇപ്പോഴിതാ ദര്‍ശന അമ്മയായി എന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ദര്‍ശനയുടെ ഭര്‍ത്താവും അസിസ്റ്റന്റ് സംവിധായകനുമായ അനൂപ് കൃഷ്ണനാണ് കുഞ്ഞ് ജനിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അമ്മയായ സന്തോഷത്തില്‍ ദര്‍ശന ദാസ്

2019 ഡിസംബറിലായിരുന്നു ദര്‍ശന ദാസും അനൂപ് കൃഷ്ണനും തമ്മിലുള്ള വിവാഹം നടക്കുന്നത്. സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ട ഇരുവരും പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദര്‍ശനയുടെ വീട്ടുകാരുടെ സമ്മതമില്ലാത്തതിനാല്‍ വളരെ രഹസ്യമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. പിന്നാലെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ചേര്‍ത്ത് വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇതോടെ വിവാഹക്കാര്യം പുറംലോകം അറിഞ്ഞു. അനൂപുമായി പ്രണയത്തിലായതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലൂടെ ദര്‍ശന തന്നെ പറഞ്ഞിട്ടുണ്ട്.

അമ്മയായ സന്തോഷത്തില്‍ ദര്‍ശന ദാസ്

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി വരുമെന്നുള്ള കാര്യം നടി പറഞ്ഞിരുന്നു. ഒടുവില്‍ ജനുവരി 19 ദര്‍ശന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ അനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ ആണ്‍കുഞ്ഞ് ജനിച്ചത്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും അനൂപ് പറയുന്നു. കാത്തിരുന്ന കണ്മണിയെ സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ച താരദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി.

അമ്മയായ സന്തോഷത്തില്‍ ദര്‍ശന ദാസ്

ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഇവരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. ദര്‍ശനയോട് വേഗം സീരിയലുകളിലേക്ക് മടങ്ങി വരണമെന്ന ആവശ്യമാണ് കൂടുതല്‍ പേരും പറയുന്നത്. 'ചേച്ചി മൗനരാഗത്തില്‍ സരയുആയിട്ട് ചേച്ചി മതി. അവിടെ വേറെ ആരെയും കാണാന്‍ പറ്റുന്നില്ല. ചേച്ചിയുടെ ആ ഒരു സ്പിരിറ്റ് വേറെ ആര്‍ക്കും കിട്ടില്ലെന്നാണ്' ഒരു ആരാധിക പറയുന്നത്. എന്നാല്‍ താനിനി അഭിനയിക്കാന്‍ ഇല്ലെന്ന കാര്യം നേരത്തെ ദര്‍ശന വ്യക്തമാക്കിയിരുന്നു.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
അമ്മയായ സന്തോഷത്തില്‍ ദര്‍ശന ദാസ്

ദര്‍ശന നായികയായി അഭിനയിച്ച സുമഗലി ഭവ എന്ന സീരിയലിന്റെ സെറ്റിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപുമായി കണ്ടുമുട്ടുന്നത്. എങ്ങനെയോ പരസ്പരം സൗഹൃദം ഉടലെടുത്തു. സൗഹൃദത്തില്‍ നിന്നും നല്ല പങ്കാളിയാവാന്‍ സാധിക്കുമെന്ന് മനസിലാക്കിയതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നേരത്തെ ദര്‍ശന പറഞ്ഞിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചത് ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്നും മുന്‍പ് നടി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹശേഷം അനൂപിന്റെ തൊടുപുഴയിലെ വീട്ടിലായിരുന്നു ദര്‍ശന. ഡിസംബര്‍ ആറിന് ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X