»   » മധ്യവേനല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

മധ്യവേനല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

Subscribe to Filmibeat Malayalam
 Summer- Easter-Vishu 2009 releases
മലയാള സിനിമാ വാണിജ്യവിപണിയുടെ അവിഭാജ്യഘടകമായ മധ്യവേനല്‍ ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു. മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലറായ സാഗര്‍ ഏലിയാസ്‌ ജാക്കി മാര്‍ച്ച്‌ 27ന്‌ തിയറ്ററുകളിലെത്തുന്നതോടെ ഈ വര്‍ഷത്തെ മധ്യവേനല്‍ സീസണിന്‌ തുടക്കമാകും.

രണ്ട്‌ മാസത്തെ അവധിയ്‌ക്കായി സ്‌കൂളുകളും കോളെജുകളും അടയ്‌ക്കുന്ന മാര്‍ച്ചിലെ അവസാന വെള്ളിയാഴ്‌ചയില്‍ തുടങ്ങി മെയ്‌ മൂന്നാം വാരം മണ്‍സൂണ്‍ ആരംഭിയ്‌ക്കുന്നത്‌ വരെയുള്ള സീസണ്‍ ഏതൊരു സിനിമാ നിര്‍മാതാവിനെയും മോഹിപ്പിയ്‌ക്കുന്ന കാലയളവാണ്‌.

ഈ മാസങ്ങള്‍ക്കിടെയുള്ള വിഷു, ഈസ്റ്റര്‍, തുടങ്ങിയ ആഘോഷങ്ങളും മെയ്‌ദിനം പോലുള്ള അവധികളും സിനിമാ വിപണിയിലേക്ക് പണമൊഴുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇക്കൊല്ലം ഇതേ സമയത്ത്‌ അരങ്ങേറുന്ന മറ്റു രണ്ട്‌ വന്‍ ആഘോഷങ്ങള്‍ സിനിമാ വിപണിയ്‌ക്ക്‌ ഭീഷണിയാകുമോയെന്ന്‌ ആശങ്ക ഉയര്‍ത്തി കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പും റണ്‍മഴ പെയ്യുന്ന ഐപിഎല്‍ മത്സരങ്ങളും തിയറ്ററുകളില്‍ നിന്ന് പ്രേക്ഷകരെ അകറ്റുമോയെന്നാണ് സിനിമാവൃത്തങ്ങളില്‍ ആശങ്ക പരത്തിയിരിക്കുന്നത്.

അടുത്ത പേജില്‍
ജാക്കിയുടെ മടങ്ങിവരവ് മാര്‍ച്ച് 27ന്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam