ഹൊററും സസ്പെന്‍സുമായി സമ്മര്‍പാലസ്
ഹൊററും സസ്പെന്‍സുമായി സമ്മര്‍പാലസ്
ആഗസ്ത് 27, 2000
കേളീവനം എം.പിയായ രവീന്ദ്രനാഥിന്റെ വക സമ്മര്‍പാലസില്‍ ഈ വേനല്‍ക്കാലത്ത് താമസിക്കാനെത്തിയത് രവീന്ദ്രനാഥിന്റെ തന്നെ പെണ്‍മക്കളും കുടുംബവുമാണ്. അടുത്തിടെ വിവാഹിതരായ തന്റെ മക്കള്‍ താരയുടെയും മായയുടെയും ഹണിമൂണ്‍ സമ്മര്‍പാലസില്‍ത്തന്നെയാവട്ടെയെന്നാണ് രവീന്ദ്രനാഥ് കരുതിയത്.
എന്നാല്‍ സമ്മര്‍പാലസിനെ ചുറ്റിപ്പറ്റിയുള്ള ഭീകരതയുടെ കൈകളിലേക്കാണ് താന്‍ മക്കളെയും മരുമക്കളെയും അയച്ചത് എന്ന് രവീന്ദ്രനാഥ് അറിയുന്നില്ല. താരയുടെ ഭര്‍ത്താവ് രാജ്മോഹന്‍ കാരണം മായയുടെ ഭര്‍ത്താവ് ശങ്കര്‍ലാല്‍ മരിക്കുന്നു. ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവിനെ താന്‍ കൊന്നുവെന്ന് രാജ്മോഹനൊട്ടറിയുന്നുമില്ല.
കൊലപാതകത്തിന്റെ അന്വേഷണത്തിനായി പൊലീസ് കമ്മീഷണര്‍ ആദിശേഷന്‍ എത്തുന്നു. ഇതോടെ കെ.ബി. മുരളി സംവിധാനം ചെയ്യുന്ന സമ്മര്‍പാലസിലെ ദുരൂഹതകള്‍ ഒന്നൊന്നായി ചുരുളഴിയുന്നു.
അരുവി ക്രിയേഷന്‍സിന്റെ ബാനറില്‍ പി.ജെ. ജോണാണ് സമ്മര്‍പാലസ് നിര്‍മ്മിക്കുന്നത്. ജഗദീഷ്, സായ്കുമാര്‍, ദേവന്‍, കൃഷ്ണകുമാര്‍, മനുരാജ്, മയൂരി, ലിസിജോസ്, അഞ്ജു അരവിന്ദ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. രചന ബാബു പള്ളാശ്ശേരി. രമേശന്‍നായരുടെ വരികള്‍ക്ക് മോഹന്‍സിതാര ഈണം പകരുന്നു. വേണുഗോപാല്‍, ചിത്ര എന്നിവരാണ് ഗായകര്‍. കൈരളി ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications