»   » സണ്‍ ഡയറക്ടിന് എച്ച് ഡി ഉള്‍പ്പടെ 25 പുതിയ ചാനലുകള്‍!!

സണ്‍ ഡയറക്ടിന് എച്ച് ഡി ഉള്‍പ്പടെ 25 പുതിയ ചാനലുകള്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഡി ടി എച്ച് കമ്പനിയായ സണ്‍ ഡയറക്ട് അഞ്ചു എച്ച് ഡി ചാനല്‍ ഉള്‍പ്പടെ 25 ചാനലുകള്‍ കൂട്ടി ചേര്‍ത്തു. ഇതോടെ എച്ച് ഡി ചാനല്‍ 65 എണ്ണമായാണ് വര്‍ധിച്ചത്. ഇപ്പോള്‍ മൊത്തം 237 ചാനലുകളുണ്ട്. എന്നാല്‍ അടുത്ത ആഴ്ച 15 ചാനലുകളടക്കം 80 ചാനലുകളായി വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്.

ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍... ഈ കിണര്‍ മറ്റാര്‍ക്കുമല്ല, ട്രെയിലര്‍ കാണാം!!

കളേഴ്‌സ് ബഗ്ല, സീ തെലുങ്ക്, സിന്‍പ്ലെക്‌സ്, എംടിവി ബീറ്റ്‌സ്, ഡിസ്‌നെ ഇന്റര്‍നാഷ്ണല്‍ എന്നിവയാണ് സണ്‍ ഡയറക്ടില്‍ ചേര്‍ക്കാനിരിക്കുന്ന എച്ച് ഡി ചാനലുകള്‍. റിഷ്ടേ, റിഷ്ടേ സിന്‍പ്ലക്‌സ്, സീ അന്‍മോള്‍, 9എക്‌സ് ജഹകാസ് എന്നിവയാണ് കഴിഞ്ഞ ആഴ്ച കൂട്ടി ചേര്‍ത്ത എച്ച് ഡി അല്ലാത്ത ചാനലുകള്‍.

sundrct

വാനവില്‍, വിജയ് സൂപ്പര്‍, സൂപ്പര്‍ ടിവി, ട്രാവല്‍ എക്‌സ് പി തമിഴ് എന്നിവയാണ് കൂട്ടി ചേര്‍ത്ത തമിഴ് ചാനലുകള്‍. ഇപ്പോള്‍ ഏറ്റവും കുറവ് സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകളുള്ളത് സണ്‍ ഡയറക്ടിലാണ്. അതേസമയം എയര്‍ട്ടല്‍ ഡിജിറ്റിലില്‍ 500 സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകളും 71 ഹൈ ഡെഫനിഷന്‍ ചാനലുകളുമുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ഹൈ ഡെഫനിഷന്‍ ടിറ്റിഎച്ച് സര്‍വ്വീസ് ആരംഭിച്ചത് സണ്‍ നെറ്റ് വര്‍ക്കാണ്. എംപിഇജി അധിഷ്ഠിത സാങ്കേതിക വിദ്യയിലുള്ള സംപ്രേഷണമാണ് സണ്‍ ഡയറക്ടിന്റേത്.

English summary
sun direct adds 25 new channels including 5 hd

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam