വെള്ളിമൂങ്ങ തമിഴിലേക്ക് പറക്കുന്നു
പോയ വര്‍ഷം മലയാളത്തില്‍ ഹിറ്റായ മിക്ക ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ പട്ടികയിലേക്കിതാ വെള്ളിമൂങ്ങയും അടുക്കുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അധികം വൈകാതെ ആ വെള്ളി മൂങ്ങ തമിഴകത്തേക്ക് പറക്കും.
2014 ല്‍ മലയാളത്തില്‍ വലിയ സൂപ്പര്‍ ഹിറ്റായ കുഞ്ഞു ചിത്രം, വെള്ളിമൂങ്ങയുടെ റീമേക്ക് അവകാശം സംവിധായകനും നടനുമായ സുന്ദര്‍ സി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി തന്നെ നായകേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയായിരിക്കും.

ദിലീപ് നായകനായ പാണ്ടിപ്പടയുടെ റീമേക്ക് അവകാശവും സുന്ദര്‍ വാങ്ങിയെന്നാണ് അറിയുന്നത്. ബിജു മേനോന്റെ വേഷത്തില്‍ സുന്ദര്‍ സി എത്തുന്ന വെള്ളിമൂങ്ങയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചൊന്നും വ്യക്തത ലഭിച്ചിട്ടില്ല. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.
സൂപ്പര്‍ താരങ്ങളുടെയോ മറ്റോ ഒരു പിന്‍ബലവും ഇല്ലാതെ എത്തിയ കുഞ്ഞു ചിത്രമായിരുന്നു ജിബു ജേക്കബിന്റെ വെള്ളിമൂങ്ങ. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളും പൊട്ടിച്ചെറിഞ്ഞാണ് വെള്ളിമൂങ്ങ വിജയം നേടിയത്. അജു വര്‍ഗീസ്, നിക്കി ഗല്‍റാണി, ലെന, കെപിഎസി ലളിത, ടിനി ടോം തുടങ്ങിയവരാണ് ബിജു മേനോനെ കൂടാതെയുള്ള മറ്റ് താരങ്ങള്‍


Click it and Unblock the Notifications











