ഭയപ്പെടുത്തി അരണ്‍മനൈയുടെ ട്രെയിലര്‍; കാണൂ
കാഴ്ചക്കാരെ ഭയപ്പെടുത്തി ഹൊറര്‍ കോമഡി ചിത്രം അരണ്‍മനൈയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈയുടെ ട്രെയിലറിന് യു ട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് വിവാദമായിരുന്നു. സംവിധായകന്റെയോ നിര്‍മാതാവിന്റെയോ അറിവോടെയായിരുന്നില്ല ട്രെയിലര്‍ പുറത്തിറങ്ങിയത്.
അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഹൊറര്‍ ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. രണ്ടര മണിയ്ക്കൂര്‍ പ്രേക്ഷകരെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ അരണ്‍മനൈയ്ക്ക് കഴിയുമെന്നാണ് ട്രെയിലര്‍ സൂചിപ്പിയ്ക്കുന്നത്.

സുന്ദര്‍ സി സംവിധാനം ചെയ്യുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്ന ചിത്രത്തില്‍ ഹന്‍സിക, സക്ഷ്മി റായ്, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാര്‍. ദൈവിക ശക്തിയുള്ള ഒരു പെണ്‍കുട്ടിയായാണ് ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനയ്, സന്താനം എന്നിവരും ഹൊറര്‍ കോമഡിയ്ക്ക് മാറ്റ് കൂട്ടാന്‍ ചിത്രത്തിലുണ്ട്.
<center><iframe width="100%" height="338" src="//www.youtube.com/embed/W_dUezR125o" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications