For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ്, മിനിമം നിങ്ങള്‍ക്ക് ഒരു തിമിംഗലം ആക്കിക്കൂടായിരുന്നോ

  |

  ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജിസ് ജോയ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി തിളങ്ങിയ ശേഷമാണ് ജിസ് ജോയ് സംവിധായകനായും മാറിയത്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് സംവിധായകന്റെ തുടക്കം. ആസിഫ് അലി നായകനായ ആദ്യ ചിത്രം ജിസ് ജോയിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളും സംവിധായകന്റെതായി സൂപ്പര്‍ ഹിറ്റായി മാറി. എറ്റവുമൊടുവിലായി മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് ജിസ് ജോയിയുടെതായി പുറത്തിറങ്ങിയത്.

  jis joy

  മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നീ താരങ്ങളെ വെച്ചുളള പുതിയ സിനിമ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ജിസ് ജോയിയുടെ ഈ ചിത്രത്തിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതേസമയം സംവിധായകന്‌റെ പുതിയ സിനിമയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജിസ് ജോയിയുടെ പുതിയ സിനിമയില്‍ നായകന്‍ പൃഥ്വിരാജ് ആണെന്നും സിനിമയുടെ പേര് ചാള നോട്ട് എ ഫിഷ് എന്നാണെന്നും ആണ് വ്യാജപ്രചാരണം നടന്നത്.

  കൂടാതെ ജിസ് ജോയി എഴുതി സംവിധാനം ചെയ്യുന്ന സിനിമ മാജിക്ക് ഫ്രെയിംസിന്‌റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നതെന്നും പോസ്റ്ററിലുണ്ടായിരുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും പോസ്റ്ററില്‍ പറഞ്ഞു. തുടര്‍ന്ന് ഇത് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറി. പോസ്റ്ററിന് പിന്നാലെ ഇത് തെറ്റായ വാര്‍ത്തയാണെന്ന് പ്രതികരിച്ച് എത്തുകയായിരുന്നു ജിസ് ജോയ്.

  ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി, ജിഷിന്‍ മോഹന്റെ മറുപടി

  ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്നാണ് വ്യാജ പോസ്റ്ററിനെതിരെ ജിസ് ജോയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്‌റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. നിലവില്‍ ആസിഫ് അലി, ആന്റണി വര്‍ഗീസ് തുടങ്ങിയവരെ നായകന്മാരാക്കിയുളള സിനിമയുടെ തിരക്കുകളിലാണ് ജിസ് ജോയുളളത്. ഇത്തവണ ഫീല്‍ഗുഡ് സിനിമകളില്‍ നിന്നും ട്രാക്ക് മാറ്റിപിടിച്ചാണ് എത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

  മക്കള്‍ വളര്‍ന്നെങ്കിലും മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി, മെഗാസ്റ്റാറിന്‌റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  കൊച്ചിയില്‍ വെച്ചാണ് സംവിധായകന്‌റെ പുതിയ സിനിമയുടെ പൂജ നടന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനില്‍ അഭിനയിച്ച നടി അതുല്യ ചന്ദ്രനും സിനിമയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസ് ജോയിയുടെ പുതിയ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. തന്റെ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വേറിട്ടുനില്‍ക്കുന്ന സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. കുറച്ച് താരങ്ങള്‍ മാത്രമാണ് സിനിമയിലുളളത്. പാട്ടുകള്‍ ഇല്ലാത്ത ഒരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞു. സംവിധാനത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നിരവധി സിനിമകളില്‍ എത്തിയിട്ടുണ്ട് ജിസ് ജോയി.

  Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam

  അല്ലു അര്‍ജുന്റെ സിനിമകളുടെ മലയാളം ഡബ്ബ് പതിപ്പുകള്‍ക്ക് സ്ഥിരമായി ശബ്ദം നല്‍കാറുളളത് ജിസ് ജോയ് ആണ്. അതുകൊണ്ട് തന്നെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതമാണ് ജിസ് ജോയുടെ ശബ്ദം. അല്ലു അര്‍ജുന്റെ ആര്യ മുതലുളള എല്ലാ സിനിമകള്‍ക്കും ജിസ് ജോയിയാണ് ശബ്ദം നല്‍കിയത്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് സംവിധായകന്‍. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ വരെ ജിസ് ജോയി സംവിധാനം ചെയ്ത പരസ്യങ്ങളുടെ ഭാഗമായി എത്തി. അടുത്തിടെ ഗോവിന്ദ് പത്മസൂര്യ അഭിനയിച്ച സംവിധായകന്‌റെ പരസ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിപിക്കൊപ്പം നടി മഹിമ നമ്പ്യാരും ജിസ് ജോയി സംവിധാനം ചെയ്ത പരസ്യ ചിത്രത്തില്‍ എത്തി.

  English summary
  sunday holiday movie director jis joy's reaction after fake title poster viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X