ലാലേട്ടന്റെ കുഞ്ഞാലി മരക്കാരില്‍ പ്രമുഖ താരങ്ങളും? കളിയാക്കുന്നവര്‍ നോക്കിയിരുന്നോ, പണി പിന്നാലെ...
കുഞ്ഞാലി മരക്കാര്‍മാരുടെ കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളാണ് ഇന്ന് മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചൂടുള്ള വാര്‍ത്ത. രണ്ട് താരരാജാക്കന്മാരും കുഞ്ഞാലി മരക്കാര്‍ ആയി അഭിനയിക്കുന്നതോടെ ആരാധകരും അതിന്റെ ആവേശത്തിലാണ്. മോഹന്‍ലാലിന്റെ സിനിമ നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ 100 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രമുഖരായ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനെത്തുന്ന താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വന്നിരിക്കുകയാണ്.

കുഞ്ഞാലി മരക്കാര്‍
കോഴിക്കോട്ടെ സാമൂതിരിയുടെ പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കാന്മാര്‍. നാല് കുഞ്ഞാലി മരക്കാര്‍മാരെ കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. അതില്‍ നാലാമത്തെ മുഹമ്മദ് അലിയുടെ കഥയെ ആസ്പദമാക്കി രണ്ട് സിനിമകളാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും. എന്നാല്‍ മമ്മൂട്ടി ചിത്രത്തിന് കാലതാമസം വരുമെന്നാണ് പറയുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന മോഹന്‍ലാലിന്റെ സിനിമ ഹൈദരാബാദില്‍ നിന്നും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.

പ്രമുഖ താരങ്ങള്‍
ഇന്ത്യയിലെ തന്നെ പ്രമുഖ താരങ്ങളായ പലരും സിനിമയിലുണ്ടാവുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ചൈനയില്‍ നിന്നും പ്രമുഖ താരവും കുഞ്ഞാലി മരക്കാരില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുങ്കില്‍ നിന്നും നാഗര്‍ജുനയും ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാവുമെന്നാണ് പറയുന്നത്. മുന്‍പ് പ്രിയദര്‍ശന്റെ ഹിന്ദി സിനിമകളില്‍ സുനില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം കാക്കകുയില്‍ എന്ന സിനിമയില്‍ അതിഥി വേഷത്തിലും സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.

മറ്റ് വിശേഷങ്ങള്‍..
പ്രിയദര്‍ശന്റെ വന്ദനത്തിന്റെ തെലുങ്ക് പതിപ്പായ നിര്‍ണയം എന്ന സിനിമയില്‍ നാഗര്‍ജുനയായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. കുഞ്ഞാലി മരക്കാരെ മലയാളത്തില്‍ നിന്നും പിറക്കുന്ന വിസ്മയ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. തമിഴില്‍ നിന്നും സൂര്യ, വിജയ് സേതുപതി, വിക്രമോ സിനിമയുടെ ഭാഗമാവുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ ചിത്രത്തിലഭിനയിക്കുന്ന താരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌ന പദ്ധതിയായിട്ടാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിക്കുന്നത്. 100 കോടിയോളം രൂപ മുതല്‍ മുടക്ക് വരുന്ന സിനിമ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ മുക്കാല്‍ ഭാഗത്തോളം കടലില്‍ നിന്നുള്ള ദൃശ്യങ്ങളായിരിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമയായിരിക്കുമിത്.


Click it and Unblock the Notifications











