മോഹന്‍ലാലിനെ ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യിപ്പിച്ചെടുത്തത് ആരാണെന്ന് അറിയാമോ? ഈ മിടുക്കനാണ്!

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് നീരാളി വരുന്നത്. സിനിമയില്‍ നിന്നും ഏറ്റവും പുതിയ പോസ്റ്റര്‍ ഇന്ന് പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്.

സജു തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ഈദിന് മുന്നോടിയായി ജൂണ്‍ പതിനാലിനായിരിക്കും റിലീസിനെത്തുന്നത്. ആക്ഷനും അഡ്വഞ്ചറും നിറഞ്ഞ് നില്‍ക്കുന്ന ത്രില്ലര്‍ സിനിമയായ നീരാളിയ്ക്ക് ആക്ഷന്‍ ഒരുക്കുന്നതിന് ചില പ്രത്യേകതകളുണ്ട്. ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് ആക്ഷനൊരുക്കിയ ആളാണ് നീരാളിയിലുമുള്ളത്. ഇക്കാര്യം സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്..

neerali-action-choreographer

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ചിത്രത്തിന് ആ മേഖലയിലെ പകരം വെക്കാനില്ലാത്ത ഒരാള്‍ തന്നെയായിരിക്കണം ആക്ഷന്‍ വിഭാഗവും കൈകാര്യം ചെയ്യേണ്ടത്. നീരാളിയെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ഒരാളാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, സുനില്‍ റോഡ്രിഗസ്. ഹാപ്പി ന്യൂ ഇയര്‍, സ്ലം ഡോഗ് മില്യണയര്‍, സിംഗം റിട്ടേണ്‍സ്, ദില്‍വാലെ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയം തന്നെയാണ് നീരാളിയെ മനോഹരമാക്കാന്‍ പോകുന്നത്.

തികച്ചും സൂക്ഷ്മമായ ചലനങ്ങള്‍ അതി സാഹസിക പ്രതലത്തില്‍ ചെയ്ത് ഫലിപ്പിക്കുക എന്ന ഒരു വെല്ലുവിളി തന്നെയാണ് സുനില്‍ റോഡ്രിഗസ് ചിത്രത്തില്‍ ഏറ്റെടുത്ത് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ പോലെയുള്ള ഒരു താരത്തെ ഡ്യൂപ്പുകളില്ലാതെ ആ വെല്ലുവിളിയുടെ ഭാഗമാക്കി തീര്‍ത്ത അദ്ദേഹം ലാലേട്ടന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും ആക്ഷന്‍ രംഗത്തെ നൂതന വിദ്യകള്‍ മലയാളികള്‍ക്ക് ഈ ഈദ് റിലീസായി എത്തുന്ന അജോയ് വര്‍മ്മ ചിത്രം നീരാളിയില്‍ പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X