അദ്ദേഹം നല്ലൊരു പാട്ടുകാരനും കുക്കുമാണ്! മോഹന്‍ലാലിനെക്കുറിച്ച് സുനില്‍ ഷെട്ടി
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലിനെക്കുറിച്ച് സുനില്‍ ഷെട്ടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ലാല്‍ സാര്‍ ഉണ്ടെങ്കില്‍ സെറ്റില്‍ ഭയങ്കര എനര്‍ജിയാണെന്ന് നടന്‍ പറയുന്നു. എപ്പോഴും തമാശ പറഞ്ഞ് സെറ്റില്‍ ഉളളവരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം നല്ലൊരു പാട്ടുകാരനും കുക്കുമാണ്. ഇതിന് മുന്‍പ് കാക്കക്കുയില്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു. എനിക്ക് വളരെയധികം ബഹുമാനവും ആദരവുമുളള രണ്ട് വ്യക്തികളാണ് മോഹന്‍ലാല്‍ സാറും പ്രിയദര്‍ശന്‍ സാറും.
ഇക്കൊല്ലം എനിക്ക് രജനി സാറിനൊപ്പവും ലാല്‍ സാറിനൊപ്പവും അഭിനയിക്കാനുളള ഭാഗ്യമുണ്ടായി. അവര്‍ തമ്മിലുളള സാമ്യത എന്തെന്നാല്‍ അവര്‍ രണ്ടുപേരും ഗംഭീര നടന്മാരാണ്, ഒപ്പം തന്നെ നല്ല മനുഷ്യരുമാണ് സുനില്‍ ഷെട്ടി പറഞ്ഞു. രജനീകാന്തിന്റെ ദര്‍ബാറില്‍ വില്ലന്‍ വേഷത്തിലാണ് സുനില്‍ ഷെട്ടി എത്തിയത്. ദര്‍ബാറിന് പിന്നാലെയാണ് ചന്ദ്രോത്ത് പണിക്കരായി മോഹന്‍ലാലിന്റെ മരക്കാറിലും നടന്‍ എത്തുന്നത്.


Click it and Unblock the Notifications











