ചാക്കോച്ചനെ വിറ്റ് ജീവിച്ചിട്ട് എങ്ങനെ ഇത് പറയാന്‍ സാധിക്കുന്നു! ഉപകാരം ഉപദ്രവമാക്കി മാറ്റരുതെന്ന് മറുപടി
കുഞ്ചാക്കോ ബോബനെ അനുകരിച്ച് ശ്രദ്ധേയനായതാണ് സുനില്‍രാജ്. ഇടയ്‌ക്കൊരു അദ്ദേഹത്തിനൊപ്പം ഷോയിലും സുനില്‍ എത്തിയിരുന്നു. ചാക്കോച്ചനെ വിറ്റ് ജീവിക്കുന്ന ആളാണ് ഞാന്‍ എന്നായിരുന്നു അന്ന് സുനില്‍ പറഞ്ഞത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചതിനെക്കുറിച്ച് സുനില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന് തിരക്കായതിനാലാണ് തനിക്ക് അവസരം ലഭിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി എന്ന ചോദ്യത്തിനുത്തരമായാണ് ഈ പോസ്റ്റ്. പുറത്ത് വിടാന്‍ പാടില്ലായിരുന്നു, നിവൃത്തിയില്ലാതെ വന്നത് കൊണ്ടാണ് ഇതേക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു.
നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ഡ്യൂപ്പ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന തരത്തിലായിരുന്നു വ്യാഖ്യാനം. സംഭവം വൈറലായതോടെ കുറിപ്പ് റിമൂവ് ചെയ്യുകയായിരുന്നു അദ്ദേഹം. അതിന് പിന്നാലെയായി വീഡിയോയിലൂടെ താന്‍ എഴുതിയതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. ഞാന്‍ ഇന്ന് രാവിലെയൊരു പോസ്റ്റിട്ടു. വേറൊന്നുമല്ല കുറേ ആളുകള്‍ എന്നോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്്. ചാക്കോച്ചനെ അനുകരിച്ചിട്ട് എന്ത് കിട്ടി, നീ ഇത്രയും നാള്‍ പുറകെ നടന്നിട്ട് എന്ത് നേടി. ചാക്കോച്ചനെ കൊണ്ട് നിനക്കെന്താണ് ഗുണം എന്നൊക്കെ ചോദിച്ച് കുറേ നെഗറ്റീവ് കമന്‍സ് വന്നിരുന്നു. നേരത്തെ ഞാ നും ചാക്കോച്ചനും ഒന്നിച്ച് വന്നൊരു വീഡിയോയില്‍ ചാക്കോച്ചന്‍ എനിക്ക് പേഴ്‌സണലി ഒരുപാട് ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പൈസയായിട്ടാണോ, നിനക്കെന്തെങ്കിലും സഹായങ്ങള്‍ കിട്ടിയോ എന്നായിരുന്നു ചോദ്യങ്ങള്‍.
അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള സഹായം എന്താണെന്ന് വെച്ചാല്‍ അദ്ദേഹം ബിസിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് പോഷന്‍സ് എന്ന് വെച്ചാല്‍ സജഷന്‍ ഷോട്ട്, പാച്ച് ഷോട്ട്, പോലെയുള്ള കുറച്ച് സീക്വന്‍സുകള്‍ ഒരു സിനിമയില്‍ ചെയ്യാന്‍ പറ്റി. കാരണം അദ്ദേഹം ആ സമയത്ത് അമേരിക്കയില്‍ എന്തോ തിരക്കായിരുന്നു. ആ സിനിമയിലേക്ക് എന്റെ കാര്യം സജസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. എനിക്ക് അത് വലിയ കാര്യമാണ്. അദ്ദേഹത്തെ പോലെയൊരു നടന്‍ എന്റെ പേര് പറയുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്തത് എനിക്ക് വലിയ കാര്യമാണ്. എനിക്ക് നല്ല അനുഭവമാണ് ആ സിനിമ സമ്മാനിച്ചത്. ഒരു നടന് കിട്ടേണ്ട എല്ലാവിധ സപ്പോര്‍ട്ടും എനിക്ക് കിട്ടിയിരുന്നു. അത് തന്നെ വലിയ കാര്യമാണ്.
അതിനെക്കുറിച്ച്, ചാക്കോച്ചന്‍ ചെയ്ത് തന്നെ ഉപകാരത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടിയായിരുന്നു ആ പോസ്റ്റ്. എന്നാല്‍ അത് നെഗറ്റീവായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. കുറേ കോളുകള്‍ വന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. ഉപകാരമല്ലാതെ ഒരു ഉപദ്രവവും അദ്ദേഹം ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ഞാന്‍ അങ്ങോട്ട് ചെയ്‌തെങ്കിലേയുള്ളൂ. ഒരു മനുഷ്യനെയും ഉപദ്രവിക്കാത്ത ആളാണ്. ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ എത്തിക്കരുത് എന്നുമായിരുന്നു സുനില്‍ പറഞ്ഞത്.
ഇത് മുഴുവനായും കേട്ടതിന് ശേഷം മാത്രം കാര്യങ്ങളെക്കുറിച്ച് മനസിലാക്കുക. തെറ്റായിട്ട് കാര്യങ്ങളെ വ്യഖ്യാനിക്കരുതെന്നും അദ്ദേഹം കുറിച്ചിരുന്നു. നിന്റെ കഴിവില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ളിടത്തോളം കാലം നീ നിലനില്‍ക്കും. സദുദ്ദേശമായ ഈ വെളിപ്പെടുത്തലിന്റെ പരമാര്‍ത്ഥം അദ്ദേഹം തിരിച്ചറിയാതിരിക്കില്ല എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.


Click it and Unblock the Notifications











