»   » ദിലീപിന്റെ പേര് സുനിതയെ തുണച്ചില്ല

ദിലീപിന്റെ പേര് സുനിതയെ തുണച്ചില്ല

Posted By:
Subscribe to Filmibeat Malayalam
Sunitha Varma
തെലുങ്കിലും കന്നഡയിലും തമിഴിലുമൊക്കെ നായികയായി അഭിനയിച്ചു കഴിഞ്ഞ സുനിതാവര്‍മ്മയ്ക്ക് തെന്നിന്ത്യന്‍ നായികമാരുടെ സ്വപ്‌നമായ മലയാളസിനിമയിലും നായികയാവാന്‍ മോഹമുദിച്ചു. പേരിലും രൂപത്തിലുമൊക്കെ മലയാളിത്തമുള്ള സുനിതാവര്‍മ്മയെ ക്രേസി ഗോപാലനിലേക്ക് നായികയായി ക്ഷണിക്കുന്നത് അങ്ങിനെയാണ്.

നായകന്‍ ദിലീപ്, മലയാളസിനിമയില്‍ നിലവില്‍ മൂന്നോളം സുനിതമാരുണ്ട്. ആര്‍ക്കും വര്‍മ്മയെന്ന വാലില്ലെങ്കിലും നായികയുടെ പേരൊന്ന് മാറ്റിയാലോ എന്നായി ചിന്ത.പേര് മാറുക എന്നു പറഞ്ഞാല്‍ ഇത്രയും നാളും താന്‍ ചുമന്ന് കൊണ്ട് നടന്ന ഐഡന്റിറ്റിയുടെ തന്നെ മാറ്റമൊന്നുമല്ലല്ലോ. സുനിതാവര്‍മ്മ പേരുമാറ്റലിനു തയ്യാറാവുകയും ചെയ്തു. ദിലീപ് തന്നെ തന്റെ നായികയ്ക്ക് ഒന്നാന്തരം മലയാളിത്തമുള്ള പേരുമിട്ടു രാധാവര്‍മ്മ. വര്‍മ്മയെ എങ്കിലും കൂടെ കിട്ടിയ സന്തോഷത്തില്‍ ക്രേസി ഗോപാലന്‍ സംഭവിച്ചു.

മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ മരുന്നിനു പോലും ഒരു വിജയം കാണാതിരിക്കുന്ന കാലത്ത് ക്രേസി ഗോപാലന്‍ കേറി ഹിറ്റായി. സ്വഭാവികമായും സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ദിലീപിന്. അതെപ്പൊഴും അങ്ങിനെയാണല്ലോ ചിത്രം വിജയിച്ചാല്‍ താരപദവിയുള്ള നായകന് അംഗീകാരം ചാര്‍ത്തികൊടുക്കും. നായികയുടെ സാന്നിദ്ധ്യം കൊണ്ട് സിനിമ വിജയിച്ചതായി രേഖകളൊന്നുമില്ല. പക്ഷേ പരാജയപ്പെട്ടാല്‍ അത് ആ നായികയുടെ കുഴപ്പം രാശിയില്ല, അണ്‍ലക്കി അങ്ങിനെ അവര്‍ തഴയപ്പെടും.

പഴയനടി രാധ, ഭാനുപ്രിയ, വിമലരാമന്‍ തുടങ്ങിയവരൊക്കെ ഈ പഴി കേള്‍ക്കേണ്ടി വന്നവരില്‍ പ്രമുഖരാണ്. രാധാവര്‍മ്മയ്ക്ക് പക്ഷേ അങ്ങിനെ ഒന്നുണ്ടായില്ല കാരണം പിന്നീട് സിനിമ കിട്ടിയാലല്ലേ അതിന്റെ കാര്യമുള്ളൂ. മലയാളത്തില്‍ ഒരു കൈ നോക്കാനിറങ്ങിതിരിച്ച് പേരും മാറ്റി ആദ്യസിനിമ ഹിറ്റുമായി, എന്നിട്ടും രാധാവര്‍മ്മയുടെ ജാതകം മാറിയില്ല.

പേരിനൊരു ഡോക്ടര്‍ പേഷ്യന്റ്, കാസര്‍ഗോഡ് കാദര്‍ഭായ്, സീനിയേഴ്‌സ് ഒന്നും രാധാവര്‍മ്മയ്ക്ക് തുണയായില്ല. വിശ്വാസത്തിന് കുറവൊന്നുമില്ലാത്തതിനാല്‍ സംഭാവനയായി കിട്ടിയ പേരിന്റെ കാര്യത്തില്‍ രാശി ഉഴിഞ്ഞുവെച്ചു. അപ്പോഴല്ലെ കാര്യം പിടികിട്ടിയത് സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും കാരണം സുനിതയെ രാധയാക്കിയതാണത്രേ.

ഒട്ടും താമസിച്ചില്ല സുനിതയെ വീണ്ടെടുത്തു. അദ്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്തു. ആമസോണ്‍ ടേണിംഗ് പോയിന്റില്‍ നായികയായി. ഇതാ ഇപ്പോള്‍ ഡി.വൈ.എസ്.പി. ശങ്കുണ്ണിഅങ്കിളും. അഭിനയം കൊണ്ട് ഒരു സംഭവമൊന്നുമാകാനിടയില്ലാത്ത സാക്ഷാല്‍ സുനിതാവര്‍മ്മയെ പുതിയ സിനിമകള്‍ കൈ വിടാതിരിക്കട്ടെ. ഹിറ്റു സിനിമകൊണ്ട് രക്ഷപ്പെടാത്ത സുനിതാ വര്‍മ്മയ്ക്ക് ഇനി പേരുമാത്രമേ കൂട്ടിനുള്ളൂ.

English summary
Actress Sunitha Varma changed his name to Radha Varma now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam