ഷൈനിങ് സണ്ണി വെയ്ന്‍

By Lakshmi

സെക്കന്‍ഡ് ഷോയെന്ന ചിത്രത്തിലൂടെയായിരുന്നു വയനാട്ടുകാരനായ എന്‍ജിനീയറിങ് ബിരുദധാരി സണ്ണി വെയിനിന്റെ അരങ്ങേറ്റം. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകനെങ്കിലും ദുല്‍ഖറിന്റെ കൂട്ടുകാരനായി കുരുടിയെന്ന വിളിപ്പേരിലെത്തിയ സണ്ണി വെയ്ന്‍ ആദ്യ ചിത്രത്തിലൂടെതന്നെ തന്റെ റേഞ്ച് തെളിയിച്ചിരുന്നു.

ഇപ്പോള്‍ സണ്ണി മലയാളത്തിലെ ഒഴിച്ചുകൂടാനാവാത്തൊരു താരമായി മാറിയിരിക്കുകയാണ്. ശരിയ്ക്കും പറഞ്ഞാല്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ സ്ഥിരം സാന്നിധ്യമാണ് സണ്ണി. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അവതരിപ്പിച്ച കഥാപാത്രങ്ങളോട് നൂറുശതമാനം നീതിപുലര്‍ത്തിയിട്ടുള്ള സണ്ണിയ്ക്ക് ഇന്ന് ഏറെ ആരാധകരുണ്ട്. വളരെ സ്വാഭാവികമായ പ്രകടനം തന്നെയാണ് സണ്ണിയെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നത്.

Sunny Wayne

സെക്കന്റ് ഷോ മുതല്‍ ഏറ്റവും പുതിയ ചിത്രം നീലാകാശം പച്ചക്കടല്‍ ചവുന്നഭൂമി വരെയെടുത്താല്‍ എല്ലാ ചിത്രത്തിലും സണ്ണി സൂപ്പര്‍ പ്രകടനം കാഴ്ചവച്ചിരിക്കുന്നത് കാണാം. നീ കോ ഞാ ചായിലെയും അന്നയും റസൂലിലെയുമെല്ലാം കഥാപാത്രങ്ങള്‍ സണ്ണിയെന്ന നടനിലെ കഴിവുകളെ പരമാവധി ചൂഷണം ചെയ്തവയാണ്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന സമീര്‍ താഹിര്‍ ചിത്രത്തില്‍ ദുല്‍ഖറിനെ കടത്തിവെട്ടിയാണ് സണ്ണി കയ്യടി നേടുന്നത്. നോക്കുകൊണ്ടും മുഖ ചലനങ്ങള്‍കൊണ്ടും കഥാപാത്രത്തിന് പ്രത്യേക മാനനിറങ്ങള്‍ നല്‍കി അവയെ പൂര്‍ണതയിലെത്തിക്കാന്‍ സണ്ണിയ്ക്ക് കഴിയുന്നുണ്ട്.

ഫേസ്ബുക്കിലൂടെയും മറ്റും ആരാധകരുമായി സ്ഥിരം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സണ്ണിയ്ക്ക് താരജാഡകള്‍ തീരേയില്ലെന്നുതന്നെ പറയാം. വന്‍ ആരാധകരാണ് ഫേസ്ബുക്കില്‍ സണ്ണിയ്ക്കുള്ളത്. എന്തായാലും ഈ വയനാട്ടുകാരന്റേതുകൂടിയാണ് മലയാളസിനിമയുടെ ഇനിയുള്ള കാലമെന്ന് സംശയമേതുമില്ലാതെ പറയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X