സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു
മുംബൈ: ശ്രീവിദ്യ, സില്‍ക്ക് സ്മിത, സണ്ണി ലിയോണ്‍ ... പട്ടിക കണ്ടിട്ട് ചെറിയൊരു അമ്പരപ്പ് തോന്നുന്നുണ്ടല്ലേ. ശ്രീവിദ്യയെയും സില്‍ക്ക് സ്മിതയെയും പോലെ സ്ണി ലിയോണിന്റെ ജീവിതവും സിനിമയാകുന്നു. ചെറിയൊരു വ്യത്യാസം മാത്രം. ശ്രീവിദ്യയും സില്‍ക്കും മരിച്ചതിന് ശേഷമാണ് സിനിമയായതെങ്കില്‍ സണ്ണി ലിയോണ്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഫിലിമിലാകുന്നത്.
കാനഡ കേന്ദ്രമാക്കിയുള്ള ഒരു നിര്‍മാണ കമ്പനിയാണ് ഇന്തോ - കനേഡിയന്‍ അഭിനേത്രിയായ സണ്ണി ലിയോണിനെ ജീവിതത്തില്‍ ചിത്രീകരിക്കുന്നത്. ഈ പ്രൊജക്ടിനായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും അടുത്ത ഒന്നരവര്‍ഷത്തേക്ക് ക്യാമറയുടെ മുന്നിലായിരിക്കും ജീവിക്കുക.

ഇവരുടെ ജീവിതത്തിലെ എന്ത് കാര്യലും ചിത്രീകരിക്കാനുള്ള അവകാശമാണ് നിര്‍മാണകമ്പനി വാങ്ങിയിരിക്കുന്നതെന്താണ് റിപ്പോര്‍ട്ട്. ഇതില്‍ എന്തൊക്കെയെടുത്ത് സിനിമയാക്കണം എന്നത് സംവിധായകന്റെ മനോധര്‍മം പോലെയിരിക്കും. പ്രൊജക്ട് ആരംഭിച്ചുകഴിഞ്ഞതായും ചിത്രീകരണം തുടങ്ങിയതായും സണ്ണി ലിയോണ്‍ സ്ഥിരീകരിച്ചു.
ഇന്തോ - കനേഡിയന്‍ അശ്ലീലചിത്രങ്ങളിലെ നായികയും മോഡലുമായ സണ്ണി ലിയോണ്‍ ജിസം എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയതോടെയാണ് തലവര മാറിയത്. ഐറ്റം ഡാന്‍സുകളിലൂടെയും ചെറിയ ചെറിയ വേഷങ്ങളിലൂടെയും ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാകുകയാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍.
തെന്നിന്ത്യന്‍ മാദക നടിയായ സില്‍ക്ക് സ്മിതയുടെ മരണത്തിന് ശേഷം രണ്ട് ചിത്രങ്ങളാണ് ഇവരുടെ കഥയുമായി പുറത്തിറങ്ങിയത്. വിദ്യാ ബാലന്‍ നായികയായ ഡേര്‍ട്ടി പിക്ചര്‍ വമ്പന്‍ ഹിറ്റായപ്പോള്‍ വീണ മാലിക് പ്രധാനവേഷത്തിലെത്തിയ സില്‍ക്ക് സക്കാ മഗാ അത്ര വിജയമായില്ല. രഞ്ജിത് കഥയെഴുതി സംവിധാനം ചെയ്ത തിരക്കഥ ശ്രീവിദ്യയുടെ കഥയാണ് പറഞ്ഞത്.


Click it and Unblock the Notifications