രാഗിണി എംഎംഎസില്‍ സണ്ണി ലിയോണ്‍

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ അഞ്ചാം എഡിഷനില്‍ മത്സരാര്‍ത്ഥിയായതോടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് പൂജാ ബട്ടിന്റെ ജിസം രണ്ടിലൂടെ അരങ്ങേറ്റം.
എക്താ കപൂര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ സിനിമയായ രാഗിണി എംഎംഎസ് 2 സംവിധാനം ചെയ്യുന്നത് ഭൂഷന്‍ പട്ടേലാണ്. ദില്ലി എംഎംഎസ് വിവാദവുമായി ബന്ധമുള്ള കഥയാണിത്. ഷൂട്ടിങ് മുംബൈ ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്.
2011ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. എംഎംഎസ് ചിത്രത്തിനു ശേഷം ജിസത്തിന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഹോട്ട്താരം.
സണ്ണി ലിയോണിന്റെ ചൂടന്‍ രംഗങ്ങള്‍ ജിസം 2വിന്റെ മാര്‍ക്കറ്റിങിന് ഏറെ സഹായിച്ചിരുന്നു. പൂര്‍ണ നഗ്നയാണെന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററുകളാണ് പ്രചരിച്ചിരുന്നത്. ഹൊറര്‍ സിനിമയിലേക്ക് സണ്ണിയെ ക്ഷണിച്ചവരുടെയും ലക്ഷ്യം മറ്റൊന്നാകാന്‍ സാധ്യതയില്ല.


Click it and Unblock the Notifications











