For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍! സണ്ണിയുടെ വേഷം മാസും ക്ലാസുമായിരിക്കും!!

  |

  മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തില്‍ 1995 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ആട് തോമയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. മുണ്ട് പറിച്ചടിക്കുന്ന തോമച്ചായനും എസ് സോമനെ കിണറ്റിലിട്ട തോമയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും സ്ഫടികത്തിന് രണ്ടാം ഭാഗം വരില്ലെന്ന് ഭരതന്‍ ആദ്യമേ പറഞ്ഞിരുന്നു.

  വല്ലാത്ത ചതിയായി പോയി! ബിഗ് ബോസില്‍ നിന്നും അടുത്തതായി പുറത്ത് പോവുന്നത് ഇവരാണ്! സാബുവിന്റെ കാര്യം?

  എന്നാല്‍ സ്ഫടികത്തിന് രണ്ടാം ഭാഗവുമായി മറ്റൊരു സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ിജു കട്ടയ്ക്കലാണ് സ്ഫടികം 2 എന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ഒരു കാരണവശാലും സിനിമയില്‍ നിന്നും പിന്നോട്ട് പോവില്ലെന്നുമാണ് ബിജു പറയുന്നത്. ഇപ്പോഴിത ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സംവിധായകന്‍ സ്ഥിതികരിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ബിജു കട്ടക്കല്‍ സ്ഫടികം 2 വിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.

  ബിഗ് ബോസ് കള്ളകളിയാണ്! ഫൈനിലെത്തിയവര്‍ യോഗ്യതയില്ലാത്തവര്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം!!

  സ്ഫടികം 2

  സ്ഫടികം 2

  പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ബിജു ജെ. കട്ടക്കല്‍ സംവിധാനം ചെയ്ത യുവേഴ്‌സ് ലൗവിംഗ്ലിക്ക് ശേഷം ബിജു ജെ. കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമെന്റം പിക്‌ചേഴ്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയായിട്ടാണ് സ്ഫടികം 2 പ്രഖ്യാപിക്കുന്നത്. ഇത് എന്റെ അപ്പന്‍ എനിക്ക് തന്ന റെയ്ബാന്‍ ഗ്ലാസ്. ഇനി ഒരിക്കല്‍ കൂടി നിന്റെ നിഴല്‍ എങ്കിലും ഇതില്‍ പതിച്ചാല്‍ കഴുത്ത് ഞാന്‍ വെട്ടും എന്ന് പറഞ്ഞാണ് സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നതിനെതിരെ സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്മാറില്ലെന്ന തീരുമാനത്തിലാണ് ബിജു.

  നാല് വര്‍ഷത്തെ അദ്ധ്വാനമാണ്..

  നാല് വര്‍ഷത്തെ അദ്ധ്വാനമാണ്..

  സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല. ഏകദേശം നാല് വര്‍ഷത്തെ അദ്ധ്വാനമാണ് സിനിമയ്ക്ക് പിന്നില്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ഹാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നതെന്നും സംവിധായകന്‍ പറയുന്നു.

  യങ് സൂപ്പര്‍സ്റ്റാറാണ്..

  യങ് സൂപ്പര്‍സ്റ്റാറാണ്..

  ആരോപണങ്ങള്‍ ഉണ്ടാവട്ടെ. സിനിമ തിയറ്ററില്‍ വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇതിലെന്താണെന്ന് ആളുകള്‍ തിരിച്ചറിയൂ. ഇപ്പോള്‍ മോഹന്‍ലാലിന്റെ പേര് വച്ചാണ് ചിത്രം അനൗണ്‍സ് ചെയ്തിരുന്നതെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകില്ലായിരുന്നു. യങ് സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഞാന്‍ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ആണെന്നതാണ് ഭദ്രന്‍ സാറിനുള്ള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബിജു പറയുന്നു.

   സണ്ണി ലിയോണ്‍ വരും..

  സണ്ണി ലിയോണ്‍ വരും..

  സണ്ണി ലിയോണ്‍ തീര്‍ച്ചയായും സിനിമയില്‍ ഉണ്ടാകും. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേത്. സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലായിരിക്കും എത്തുന്നത്. സില്‍ക്ക് സ്മിതയുടെ മകളുടെ വേഷമാണ് സണ്ണിയുടേത്. അന്ന് സ്ഫടികം വന്നപ്പോഴും സില്‍ക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെയാണ്. സ്ഫടികം 2 ഇരുമ്പന്‍ മാസും ക്ലാസുമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.

  ആട് തോമയുടെ മകന്‍

  ആട് തോമയുടെ മകന്‍

  സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയുടെ മകന്റെ കഥയുമായിട്ടാണ് സ്ഫടികം 2 വരുന്നത്. ഇരുമ്പന്‍ ജോണിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഇതാണ് സ്ഫടികം 2 ഇരുമ്പന്‍ എന്ന് ചിത്രത്തിന് ടൈറ്റില്‍ കൊടുക്കാന്‍ കാരണം. തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാന്‍ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍, ഇതില്‍ ആരുടേയും നിഴല്‍ വേണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

  English summary
  Sunny Leone as IPS officer in Spadikam 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X