സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാം! കന്നഡ ഗാനത്തിനൊത്ത് കളിക്കണമെന്ന് നിബന്ധന!!
ഏറെ നാളത്തെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സണ്ണി ലിയോണിന്റെ ബാംഗ്ലൂരു പരിപാടിക്ക് അനുമതി. നേരത്തെ നടിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട കന്നഡ ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ നിലപാട് മാറ്റിയതോടെയാണ് സണ്ണിക്ക് പരിപാടി അവതരിപ്പിക്കാനുളള അവസരമൊരുങ്ങിയിരിക്കുന്നത്.
ഇത്തവണ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചാണ് കന്നഡ സംഘടനകള്‍ എത്തിയിരിക്കുന്നത്. ബാംഗ്‌ളൂരുവില്‍ നടക്കുന്ന ലൈവ് പെര്‍ഫോമന്‍സില്‍ കന്നഡ ഗാനത്തിനൊത്ത് നടി ചുവടുവെക്കണമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. സണ്ണി ലിയോണ്‍ ബാംഗളൂരുവില്‍ വരുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇവര്‍ പറയുന്നു.

നടിക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. എന്നാല്‍ കന്നഡ രാജ്യോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികള്‍ നടക്കുകയാണ്. കന്നഡ പ്രചാരണവുമായി ബന്ധപ്പെട്ട് തിയ്യേറ്ററുകളില്‍ കന്നഡ സിനിമകള്‍,പബ്ബുകളില്‍ കന്നഡ ഗാനങ്ങള്‍ എന്നിവ നവംബര്‍ മാസം നിര്‍ബന്ധമാക്കിയിട്ടുണ്ട്..അതിനാല്‍ സണ്ണി പങ്കെടുക്കുന്ന പരിപാടിയിലും കന്നഡ ഗാനങ്ങള്‍ വേണം,കര്‍ണാടക രക്ഷണ വേദി അറിയിച്ചു,
നവംബര്‍ മൂന്നിനാണ് മാന്യത ടെക്ക് പാര്‍ക്കിലെ വൈറ്റ് ഓര്‍ക്കിഡ് ഹോട്ടലില്‍ വെച്ച് സണ്ണി പങ്കെടുക്കുന്ന പരിപാടി നടക്കുക. സംഗീത സംവിധായകന്‍ രഘു ദീക്ഷിതായിരിക്കും പരിപാടി നയിക്കുക. സണ്ണിയുടെ മൂന്ന് ഡാന്‍സുകള്‍ പരിപാടിയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം നടിയുടെ പരിപാടി സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കന്നഡ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വെക്കുകയായിരുന്നു. നടിയുടെ പരിപാടി സംസ്‌കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു കന്നഡ സംഘടനകള്‍ ആരോപിച്ചിരുന്നത്.


Click it and Unblock the Notifications











