മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ഞാന്‍, വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍! മധുരരാജയില്‍ സണ്ണിയുണ്ട്!!

Recommended Video

മധുരരാജയില്‍ ഇക്കക്കൊപ്പം സണ്ണി ലിയോണും | #Madhuraraja | filmibeat Malayalam

ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. രംഗീല എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് എത്തുന്നത്. അതിനൊപ്പം മെഗാസ്്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയിലും സണ്ണി ലിയോണിന്റെ സാന്നിധ്യമുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

ഒടുവില്‍ സണ്ണി ലിയോണ്‍ തന്നെ ആ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് സണ്ണി പറഞ്ഞിരിക്കുന്നത്. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കുന്നു.

 sunny

2010 ല്‍ ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ വരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന സിനിമ മാര്‍ച്ചില്‍ റിലീസിനെത്തുമെന്നാണ് സൂചന. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മധുരരാജയിലെ ഐറ്റം ഡാന്‍സ് മാത്രമല്ല തമിഴ് സിനിമയിലും ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സണ്ടക്കോഴി 2 വിന് ശേഷം വിശാല്‍ നായകനായി അഭിനയിക്കുന്ന അയോഗ്യ എന്ന ചിത്രത്തിലൂടെ സണ്ണി തമിഴിലേക്ക് എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. സിനിമയിലെ പ്രധാനഘടകങ്ങളില്‍ ഒന്നായിരിക്കും ഈ ഡാന്‍സ് പെര്‍ഫോമന്‍സ് എന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X