നന്ദി മമ്മൂക്ക!! മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സണ്ണി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു...
Recommended Video
മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധരുള്ള താരമാണ് നടി സണ്ണി ലിയോൺ. താരത്തിന്റെ ബോളിവുഡ് ചിത്രങ്ങൾ മലയാളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത മന്നൂട്ടി ചിത്രമായ മധുരരാജയിലൂടെ സണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂക്കയ്ക്കൊപ്പമായിരുന്നു താരത്തിന്റെ ആദ്യ ചുവട് വയ്പ്പ്. ഇപ്പോഴിത മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

തന്റേ സോഷ്യൽ മീഡിയ പേജിലൂടെയാണ് സണ്ണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിനോടുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും മധുരരാജയിലെതന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാവർക്കും താരം നന്ദി എന്ന് ചിത്രത്തിനോടൊപ്പം താരം കുറിച്ചു. മധുരരാജയിൽ ഒരു ഐറ്റം നമ്പറിലാണ് സണ്ണി പ്രത്യക്ഷപ്പെട്ടത്. ഈ ഗാനം തിയേറ്ററുകളിൽ ഇളക്കി മറിച്ചിരുന്നു. ചിത്രത്തിലെ ഈ ഗാനത്തിനു വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാമണ്.
തിയേറ്ററുകളിൽ ഈ ഗാനത്തോടെപ്പം ചുവട് വയ്ക്കുന്ന ആരാധകരുടെ വീഡിയോ സണ്ണി പങ്കുവെച്ചിരുന്നു. സ്നേഹം എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. മധുരാജയ്ക്ക് ശേഷം സണ്ണി ലിയോണിന്റെ അടുത്ത മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. രംഗീല എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സിനിമ നടിയുടെ റോളിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications