ഷൂട്ടിനിടെ സഹതാരത്തിന്റെ വെടിയേറ്റ് സണ്ണി ലിയോൺ!! യഥാർഥത്തിൽ അവിടെ സംഭവിച്ചത്...
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സണ്ണി ലിയോൺ. കുടുംബ വിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷൻ കാഴ്ചകളും വിശേഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുളള ഒരു വീഡിയോയണ്. വീഡിയോ പ്രേക്ഷകരെ അൽപം ഞെട്ടിപ്പിച്ചിട്ടുണ്ട്.

സണ്ണിയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന നായകൻ. അൽപം കഴിഞ്ഞ് താരത്തിന് നേരെ നിറയൊഴിക്കുന്നു. വെടിയേറ്റ് താരം നിലത്തു വീഴുന്നു.. ഷോർട്ട് കഴിഞ്ഞതിനു ശേഷവും ബോധ രഹിതയായി കിടക്കുന്ന സണ്ണി. ദൃക്സാക്ഷികൾ താരത്തിന്റെ അടുത്തേയ്ക്ക് ഓടി കൂടുന്നു. ഇതാണ് വൈറലായ വീഡിയോ.
എന്നാൽ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിമർശനവുമായി ഒരു വിഭാഗം പേർ രംഗത്തെത്തിയിരുന്നു. പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പുറത്തു വിട്ടതെന്നായിരുന്നു ഇവരുടെ ആരോപണം. വിമർശനം ഉയർന്നതിനു പിന്നാലെ സംഭവം വിശദീകരിച്ച് സണ്ണി ലിയോൺ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്ത രംഗമാണ്. നടന്നത് എല്ലാം സത്യം തന്നെയാണ്. ക്രൂവിനെ ഒന്ന പറ്റിക്കാൻ വേണ്ടിയാണ് അനക്കമില്ലാതെ കിടന്നതെന്നും വിശദീകരണവുമായി സണ്ണി രംഗത്തെത്തി. തെലുങ്ക് ചിത്രം വീരമാദേവിയിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്.
Graphic Warning ⚠️
— Sunny Leone (@SunnyLeone) June 27, 2019
Part 1:
we needed to post this on behalf of @sunnyleone so the whole world knows what happened last night on set! pic.twitter.com/klYVZHPvK6


Click it and Unblock the Notifications