മെഗാസ്റ്റാറിന്റെ തമിഴ് മധുരരാജ തിയ്യേറ്ററുകളിലേക്ക്! ചിത്രം കാണാന്‍ ആരാധകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷനില്‍ നൂറ് കോടി ക്ലബിലും മമ്മൂട്ടി ചിത്രം എത്തിയിരുന്നു. വമ്പന്‍ താരനിര അണിനിരന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമായും മാറിയിരുന്നു. മലയാളം പതിപ്പ് പിന്നാലെ സിനിമയുടെ തമിഴ് പതിപ്പും റിലീസിങ്ങിനൊരുങ്ങുകയാണ്. തമിഴില്‍ മൊഴിമാറ്റി എത്തുന്ന മധുരരാജ ഈ വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

madhura raja

മധുരാജ റിലീസിനോടനുബന്ധിച്ച് സണ്ണി ലിയോണിന്റെതായി വന്ന പുതിയ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. "വണക്കം, മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുകളുമായി അടുത്തുളള തിയ്യേറ്ററുകളില്‍ ചിത്രം കാണൂ", സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം മധുരരാജയില്‍ സണ്ണി ലിയോണിന്റെതായി വന്ന ഐറ്റം ഡാന്‍സ് തരംഗമായി മാറിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര പാടിയ മോഹമുന്തിരി എന്ന ഗാനമായിരുന്നു ആരാധകര്‍ ഏറ്റെടുത്തിരുന്നത്.

പോക്കിരിരാജ പുറത്തിറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തിയത്. വിഷു റിലീസായി എത്തിയ സിനിമ ആരാധകരും പ്രേക്ഷകരും തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ടിരുന്നു. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ നെല്‍സണ്‍ ഐപ്പായിരുന്നു നിര്‍മ്മിച്ചത്. നെടുമുടി വേണു,ജഗപതി ബാബു,സിദ്ധിഖ്. വിജയരാഘവന്‍, ജയ്, അനുശ്രീ, ഷംന കാസിം, അന്ന രാജന്‍,മഹിമാ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X