എ പ്ലസ് കിട്ടാന്‍ ഒന്നരക്കോടി
എ പ്ലസ് കിട്ടാന്‍ ഒന്നരക്കോടി മുടക്കാനോ, നടക്കാത്ത കാര്യമെന്ന് വിചാരിക്കല്ലേ...ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച തെലുങ്ക് ചിത്രമായ കറന്റ് ടീഗയ്ക്കാണ് ഒരു നടിയുടെ സാന്നിധ്യംകൊണ്ട് എ പ്ലസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ആണ് ഇതിന് വഴിയൊരുക്കിയത്. സണ്ണിയുടെ ഐറ്റം ഡാന്‍സിനായി 1.5 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ചെലവിട്ടത്. ഗാനത്തിന്റെ ചിത്രീകരണം, സണ്ണി ലിയോണിന്റെ പ്രതിഫലം ഇവയെല്ലാം കൂടി ചിത്രത്തിന് 1.5 കോടിയാണ് മുടക്കിയത്.

സിനിമയുടെ സെന്‍സറിങ്ങിന് ശേഷം യു സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് കണ്ടതോടെ അത് എ സര്‍ട്ടിഫിക്കറ്റിലേക്ക് വഴിമാറി. സോഷ്യല്‍ മീഡിയയിലും മറ്റും സണ്ണിയുടെ ഐറ്റം ഡാന്‍സ് ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.
സണ്ണി ലിയോണിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. തെലുങ്ക് താരം മഞ്ജു മനോജ് ആണ് ചിത്രത്തിലെ നായകന്‍. രാഗേശ്വര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് കറന്റ് ടീഗ. 24 ഫെയിം ഫാക്ടറിയുടെ ബാനറില്‍ മഞ്ജു വിഷ്ണു നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











