ഒടുവിൽ ചിത്രത്തിന്റെ പേര് പുറത്ത്!! സണ്ണി ലിയോൺ മലയാളത്തിൽ എത്തുന്നത് രംഗീലയിലൂടെ, കാണൂ

സിനിമയുടെ പേര് മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

Recommended Video

സണ്ണി ലിയോണിന്റെ മലയാള സിനിമ 'രംഗീല' | Filmibeat Malayalam

പോൺതാരം ന്ന ലോബലിലൂടെ ഇന്ത്യൻ സിനിമയിൽ എത്തി ബോളിവുഡിൽ തന്റേതായ സ്ഥാനം പതിപ്പിച്ച് നടിയാണ് സണ്ണി ലിയോൺ. പോൺ താരങ്ങളെ മറ്റൊരു കണ്ണിലൂടെയാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാൽ സണ്ണി ലിയോണിന്റെ വരവോടെ കൂടി ഈ തെറ്റിധാരണ മാറിയിരിക്കുകയാണ്. സൗത്തിന്ത്യയിലും നോർത്ത് ഇന്ത്യയിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോൺ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സണ്ണി തന്റെ സാന്നിധ്യമറിയിച്ചെത്തുന്നുണ്ട്.

സണ്ണി ലിയോൺ എന്ന നടിയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരുളളത് കേരളത്തിൽ നിന്നാണ്. ഇവരുടെ ബോളിവുഡ് ചിത്രങ്ങളെല്ലാം തന്നെ കേരളത്തിലും ഹിറ്റാണ്. മലയാളി പ്രേക്ഷകർ നൽകുന്ന ആ സ്നേഹം നടിയും അതുപോലെ തിരിച്ചു കൊടുക്കുന്നുമുണ്ട്. കേരളത്തെ ഒന്നങ്കം വിഴുങ്ങിയ ഒരു ദുരന്തമായിരുന്നു പ്രളയം. കേരള ജനതയ്ക്ക് കൈതാങ്ങായി സണ്ണിയും ഒപ്പം നിന്നിരുന്നു. ഇപ്പോഴിത മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കാൻ തയ്യാറെടുക്കുകയാണ് സണ്ണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

 രംഗീല

രംഗീല

രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം തന്നെ പുങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടത്. ഇത് തന്റെ മലയാളത്തിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പാണെന്നും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെന്നും സണ്ണി പറയുന്നുണ്ട്.

പോസ്റ്റ് പ്രൊഡക്ഷൻ  വർക്കുകൾ

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ

മണിര്താനം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വാർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്.ബാക്ക്‌വാട്ടർ സ്റ്റുഡിയോസ് നിർമിക്കുന്ന 5ാമത്തെ ചിത്രമാണ് രംഗീല.

തെന്നിന്ത്യയിൽ ചുവട് ഉറപ്പിക്കുന്നു

തെന്നിന്ത്യയിൽ ചുവട് ഉറപ്പിക്കുന്നു

ബോളിവുഡിൽ ചുവട് ഉറപ്പിച്ച ശേഷം തെന്നിന്ത്യയിലും തന്റെ ല സാന്നിദ്യമറിയിക്കാൻ തയ്യാറാവുകയാണ് താരം. 10 കോടിയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ വീരമാദേവി അണിയറിൽ ഒരുങ്ങുകയാണ്. തെലുങ്ക് തമിഴ് സിനിമ മേഖലയിലെ താരത്തിന്റെ കന്നി ചിത്രമാണിത്. വീരമാവേദിയ്ക്ക് വേണ്ടികുതിര സവാരിയും ആയോധന മുറകളും താരം അഭ്യസിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സണ്ണിയുടെ ചിത്രമാണിത്. ഇതുവരെ കാണാത്ത് മറ്റൊരു ഗെറ്റപ്പിലാണ് വീരമാദേവിയിൽ പ്രത്യക്ഷപ്പെടുന്നത്. കൂടാരെ ഹിന്ദിയിലും കന്നഡയിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

സിനിമയുടെ പേര് മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ സഹതാരങ്ങളെ കുറിച്ചോചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളെ പുറത്തു വിട്ടിട്ടില്ല. ഇത് ജനങ്ങളിൽ ആകാക്ഷ ജനിപ്പിക്കുന്നുണ്ട്. എന്നാൽ വരുന്ന ദിവസങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വരുമെന്ന് വശ്വാസത്തിലാണ് ജനങ്ങളിപ്പോൾ. ഇതിനു മുൻപും സണ്ണി മലയാളത്തിൽ എത്തുന്നു എന്നുള്ള വാർത്തകൾ കേട്ടിരുന്നു. പല ചിത്രങ്ങളും ആദ്യം തന്നെ മുടങ്ങി പോതുന്ന ഒരു കാഴ്ചയാണ് കാണ്ടിരുന്നത്. എന്നാൽ രംഗീല എന്തായാലും ബിഗ് സ്ക്രീനിവ്‍ എത്തുമെന്നുള്ളത് ഇതിനോടകം തന്നെ ഉറപ്പായിട്ടുണ്ട്.

2012 മുതൽ ബോളിവുഡിൽ

2012 മുതൽ ബോളിവുഡിൽ

2012ലാണ് പോൺ കരിയർ അവസാനിപ്പിച്ച് ബോളിവുഡിൽ സണ്ണി ലിയോൺ സജീവമായത്. ജിസം 2 ആയിരുന്നു സണ്ണിയുടെ ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്പോട്, രാഗിണി എംഎംഎസ് 2, വടകറി, ഹേറ്റ് സ്റ്റോറി 2, ബൽവീന്ദർ സിംഗ് ഫേമസ് ഹോഗയ, ഡികെ, ഏക് പഹേലി ലീഗ, കുഛ് കുഛ് ലോച്ചാ ഹെ, ലവ് യു ആലിയ, സിംഗ് ഈസ് ബ്ലിംഗ്, ബാമാൻ ലവ്, റയീസ്, നൂർ, ബാദ്ഷോ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ സണ്ണി ലിയോൺ വേഷമിട്ടു. എന്നാൽ ബോളിവുഡിൽ എത്തി ആറു വർഷങ്ങൾക്ക് ശേഷമാണ് തെന്നിന്ത്യയിൽ സണ്ണി ചുവട് ഉറപ്പിക്കാൻ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X