അധികമായാല്‍ സണ്ണി ലിയോണും മടുക്കും

ബൈ: സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സുണ്ടോ, പത്ത് പേര്‍ അധികം പടം കാണും, പോട്ടെ ട്രെയിലറെങ്കിലും കാണും എന്നതായിരുന്നു ബോളിവുഡിലെ അടക്കം പറച്ചില്‍. എന്നാല്‍ സംഗതികള്‍ മാറുകയാണ്. സണ്ണി ലിയോണിന്റെ സാന്നിധ്യം പ്രേക്ഷകരെ അകറ്റിനിര്‍ത്തുന്നു എന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ കാരണം പരമ രഹസ്യമൊന്നുമല്ല. അധികമായാല്‍ അമൃതും വിഷം എന്നാണ് ചൊല്ല്. എന്നിട്ടല്ലേ സണ്ണി ലിയോണ്‍. ലോകകപ്പ് ഫൈനല്‍ കളി കണ്ട ശേഷം ഉത്ഘാടന മത്സരത്തിന്റെ ഹൈലറ്റ്‌സ് കാണുന്നത് പോലെ എന്നാണ് ഒരു രസികന്‍ സണ്ണി ലിയോണിന്റെ ജിസത്തിലെ എൈറ്റം ഡാന്‍സിനെ കുറിച്ച് പറഞ്ഞത്. ഇന്റര്‍നെറ്റില്‍ സണ്ണി ലിയോണ്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടാത്തത് ഒന്നും ബോളിവുഡ് സിനിമയില്‍ കാണാനില്ല എന്നതാണ് സത്യം.

sunny-leone

മിഖ സിംഗിന്റെ ബല്‍വിന്ദര്‍ സിംഗ് ഫേമസ് ഹോ ഗയായിലെ ഷേക്ക് ദ ബൂട്ടിയാണ് ഈ കൂട്ടത്തിലെ ഒടുവിലത്തെ പാട്ട്. സണ്ണി ലിയോണിന്റെ സ്ഥിരം പ്രകടനമല്ലാതെ എടുത്തുപറയാന്‍ മറ്റൊന്നുമില്ലാത്ത പാട്ട് പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. സണ്ണി ലിയോണിന്റെ സ്റ്റാര്‍ഡം ആവര്‍ത്തന വിരസത കൊണ്ട് ബോര്‍ഡം ആയി മാറുന്നു എ അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

ഗായകന്‍ മിഖ സിംഗിന്റെ അഭിനയരംഗത്തെ കന്നി പരീക്ഷണമാണ് ബല്‍വിന്ദര്‍ സിംഗ് ഫേമസ് ഹോ ഗയാ. സുനില്‍ അഗ്നിഹോത്രിയാണ് സംവിധായകന്‍. സെപ്തംബര്‍ 19ന് ചിത്രം തീയറ്ററുകളിലെത്തും. ഷേക്ക് ദ ബൂട്ടി വീഡിയോ കാണൂ.

<iframe width="600" height="450" src="//www.youtube.com/embed/fT--5F9jW_I" frameborder="0" allowfullscreen></iframe>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X