»   » 5 കോടി പ്രതിഫലം വാങ്ങി സണ്ണി ലിയോണ്‍ മോഹന്‍ലാലിന്റെ വില്ലനില്‍; സംവിധായകന് പറയാനുള്ളത്

5 കോടി പ്രതിഫലം വാങ്ങി സണ്ണി ലിയോണ്‍ മോഹന്‍ലാലിന്റെ വില്ലനില്‍; സംവിധായകന് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി പ്രത്യേകതകളുമായിട്ടാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ വില്ലന്‍ എന്ന ചിത്രമൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി 8k പിക്‌സലര്‍ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന ചിത്രമെന്ന പ്രത്യകതയും വില്ലനുണ്ട്.

ഇതിനായിരുന്നോ മോഹന്‍ലാല്‍ തടികുറയ്ക്കാന്‍ ചികിത്സ നടത്തിയത്, വല്ല്യ ചിട്ടകളുള്ള ലാല്‍ !!

പ്രതീക്ഷകള്‍ അമിതമായപ്പോള്‍ ചില ഇല്ലാക്കഥകളും വില്ലനെ കുറിച്ച് പുറത്തിറങ്ങി. ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണ്‍ മോഹന്‍ലാല്‍ നായകനാകുന്ന വില്ലനില്‍ അഭിനയിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നല്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.

പ്രചരിച്ച വാര്‍ത്ത

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തുന്നു എന്നും അഞ്ച് കോടി രൂപയ്ക്കാണ് സണ്ണിയെ കരാര്‍ ചെയ്തിരിയ്ക്കുന്നത് എന്നുമായിരുന്നു വാര്‍ത്തകള്‍.

സംവിധായകന്‍ പറയുന്നത്

എന്നാല്‍ ഈ വാര്‍ത്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നിഷേധിച്ചു. വ്യാജ വാര്‍ത്തയുടെ ലിങ്ക് സഹിതം, ഈ ഐറ്റം ഡാന്‍സിന്റെ ബാക്കി വിവരങ്ങള്‍ അറിയണമെന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

ലാലിന് പുറമെ

മോഹന്‍ലാലിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവരാണ്. മഞ്ജു വാര്യര്‍ ലാലിന്റെ ഭാര്യയായും രാശി ഖന്ന പൊലീസ് ഉദ്യോഗസ്ഥയായും എത്തുന്നു. ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ് തുടങ്ങയവരും ചിത്രത്തിലുണ്ട്.

ലാലിന്റെ വേഷം

റിട്ട. പൊലീസ് ഉദ്യോഗസ്ഥനായി മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ വില്ലനില്‍ അവതരിപ്പിയ്ക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നത് മുതല്‍ ആരാധകര്‍ ത്രില്ലിലാണ്.

English summary
Sunny Leone in Mohanlal’s Villain; B Unnikrishnan against fake reports

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam