സണ്ണി ലിയോണിനെ കൊണ്ട് മലയാളം പറയിപ്പിച്ച് അവതാരകൻ! മലയാളത്തിൽ ഓണാശംസ നേർന്ന് നടി
സണ്ണി ലിയോണിന് മലയാളത്തിൽ നിരവധി ആരാധകരാണുള്ളത്. കരിയറും ജീവിതവും രണ്ടു രണ്ടാണെന്നും യഥാർഥ ജീവിതവും ജോലിയും തമ്മിൽ ഒരു ബന്ധമില്ലെന്ന് തെളിയിച്ചതോടു കൂടിയാണ് സണ്ണിയുടെ ആരാധകരുടെ എണ്ണം വർധിക്കുകയായിരൂന്നു. താപത്തിന്റെ പ്രവർത്തികൾ പലതും അപ്രതീക്ഷിതമായിരുന്നു. സണ്ണി ലിയോൺ എന്ന നടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പല കാര്യങ്ങളുമായിരുന്നു ഈവരുടെ ജീവിതത്തിലൂടെ പ്രേക്ഷകർ കണ്ടിരുന്നത്.

സണ്ണി ലിയോണിനോട് മലയാളികൾക്ക് ഒരു പ്രത്യേകത സ്നേഹമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. മോളിവുഡ് ടെലിവിഷൻ പുരസ്കാര ഷോകളിലും മറ്റ് പരിപാടികളിലും സണ്ണി പെർഫോമൻസുമായി പ്രത്യക്ഷപ്പെടാറുണ്ട് . ഇപ്പോഴിത മലയാളി പ്രേക്ഷകർക്ക് ഓണാശംസ നേർന്ന് നടി.കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ആരാധകര്‍ക്കായി ആശംസ നേർന്നത്. മലയാളത്തിലാണ് താരം ഓണാശംസകൾ നേരാൻ ശ്രമിച്ചത്. ചടങ്ങിനെ അവതാരകന്റെ നിർദ്ദേശാനുസരണമായിരുന്നു ഇത്. താരം വളരെ കഷ്ടപ്പെട്ടാണ് താന്നെ കാണാനെത്തിയ ആയിരക്കണക്കിന് ആരാധകർക്ക് ആശംസ നേർന്നത്.
ബോളിവുഡ് സിനിമയിൽ മാത്രമല്ല മലയാള സിനിമയിലും സണ്ണി ലിയോൺ ചുവട് ഉറപ്പിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മധുരരാജയിൽ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. സിത്താര ആലിപ്പിച്ച മനോഹര ഗാനത്തിനായിരുന്നു സണ്ണി ചുവട് വെച്ചത്. ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സണ്ണി ലിയോണിന്റെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications