മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമുളള അനുഭവം പങ്കുവെച്ച് സണ്ണി ലിയോണ്‍, മനസുതുറന്ന് നടി
ബോളിവുഡിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരരാജയിലൂടെയാണ് സണ്ണി മലയാളത്തിലെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ ഐറ്റം ഡാന്‍സ് തരംഗമായിരുന്നു. മോഹമുന്തിരി എന്ന പാട്ടിനൊപ്പമുളള സണ്ണിയുടെ ഡാന്‍സായിരുന്നു തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയത്.
ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം
പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ 2019 എപ്രിലിലാണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്‌റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാര്‍ പാടിയ പാട്ടിനൊപ്പം ആയിരുന്നു സണ്ണി ലിയോണ്‍ ചുവടുവെച്ചത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗായി മാറി. മധുരരാജയ്ക്ക് പുറമെ രംഗീല എന്ന ചിത്രത്തിലും സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ എത്തുകയാണ്. ഇത്തവണ ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡില്‍ എത്തുന്നത്. പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ മമ്മൂട്ടിയെ കുറിച്ചുളള ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരുമിച്ചഭിനയിച്ച അനുഭവമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇതിന് മറുപടിയായി വളരെ നല്ല അനുഭവമായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്. അതില്‍ സംശയമില്ല, പാട്ട് എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു. അവരവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും സന്തോഷമുളള കാര്യം തന്നെയാണ്. സണ്ണി ലിയോണ്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. 2019 വിഷുക്കാലത്ത് ഇറങ്ങിയ സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച സിനിമ കൂടിയായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര അിനിരന്ന ചിത്രം കൂടിയായിരുന്നു മധുരരാജ. അതേസമയം സണ്ണിയുടെ പുതിയ മലയാള ചിത്രമായ ഷീറോയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ശ്രീജിത്ത് വിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഇക്കിഗായ് മൂവീസിന്‌റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
Recommended Video

അതേസമയം ബിഗ് ബോസ് ഹിന്ദി പതിപ്പിന് പിന്നാലെയാണ് സണ്ണി ലിയോണ്‍ സിനിമയിലെത്തുന്നത്. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ ഗ്ലാമറസ് റോളുകളില്‍ സണ്ണി വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങി. കൂടുതല്‍ സിനിമകളിലും ഐറ്റം സോംഗുകളിലൂടെയാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.


Click it and Unblock the Notifications











