»   » വിനീതിന്റെ നായികയായി സണ്ണി ലിയോണ്‍!

വിനീതിന്റെ നായികയായി സണ്ണി ലിയോണ്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

വിനീതിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നതായി റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി സംവിധായകന്‍ രാജ്കുമാര്‍ സണ്ണി ലിയോണിനെ സമീപിച്ചു കഴിഞ്ഞു. കഥ ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതിച്ചതായാണ് അറിയുന്നത്.

ഹണ്ടര്‍ റാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുക. സണ്ണിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇതെന്നും പറയുന്നുണ്ട്. ശ്രദ്ധാ ദാസ്, വിനീത്, ബ്രഹ്മാനന്ദം, നരേഷ്, അതിഥി സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ബഹുഭാഷ ചിത്രം

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

കുടുംബ ചിത്രം

കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമയാണ് ഇത്.

തിരക്കഥ

പുരി ജഗന്നാഥിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച കിരണാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സണ്ണി ലിയോണ്‍ തിരക്കിലാണ്

വണ്‍ നൈറ്റ് സ്റ്റാന്റ് എന്ന ചിത്രത്തിന് ശേഷം ബോളിവുഡിലെ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് സണ്ണി ലിയോണ്‍.

സണ്ണി ലിയോണിന്റെ ഫോട്ടോസിനായി

English summary
Sunny Leone to Play Lead in ‘Guntur Talkies’ Sequel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam