മമ്മൂട്ടി ചിത്രത്തിന് വേണ്ടി സണ്ണി ലിയോണ്‍ പറന്നെത്തി! കേരളത്തിലെത്തിയ സണ്ണിയ്ക്ക് വമ്പന്‍ സ്വീകരണം!
സണ്ണി ലിയോണിന് ഏറ്റവുമധികം ആരാധകരുള്ള സ്ഥലമാണ് കേരളം. ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്നതാണ് സണ്ണിയുടെ മലയാള അരങ്ങേറ്റത്തിനായി. ഒടുവില്‍ മലയാള സിനിമയുടെ ഭാഗമാവാന്‍ സണ്ണിയും എത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ അഭിനയിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ എയര്‍പോര്‍ട്ടില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റത്.
ബിഗ് ബജറ്റില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മെഗാസ്്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന സിനിമയില് ഒരു ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി ലിയോണിന്റെ സാന്നിധ്യമുള്ളത്. അടുത്തിടെ സണ്ണി തന്നെയാണ് താന്‍ മധുരരാജയിലുള്ള കാര്യം വ്യക്തമാക്കിയത്.

താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് സണ്ണി പറഞ്ഞിരിക്കുന്നത്. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കിയിരുന്നു. പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
2010 ല്‍ റിലീസിനെത്തിയ പോക്കിരിരാജ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. പൃഥ്വിരാജിന് പകരം തമിഴ് നടന്‍ ജയ് ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും അല്ലാതെയും തെന്നിന്ത്യയിലെ പ്രമുഖരായ നിരവധി താരങ്ങള്‍ സിനിമയിലുണ്ടാവും.


Click it and Unblock the Notifications











