»   »  സണ്ണി ലിയോണ്‍ 'വെല്‍ക്കം 2'

സണ്ണി ലിയോണ്‍ 'വെല്‍ക്കം 2'

Posted By:
Subscribe to Filmibeat Malayalam
Mallika-Sunny
മുംബൈ: വെല്‍ക്കം 2 എന്ന ബൊളീവുഡ് ചിത്രത്തില്‍ മല്ലികാ ഷെരാവത്തിനു പകരം സണ്ണി ലിയോണ്‍ അഭിനയിക്കും. മല്ലികയ്ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന വേഷമാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ പോകുന്നത് .അശ്ലീല ചിത്രങ്ങളിലെ നായികയാണ് സണ്ണി ലിയോണ്‍.അനില്‍ കപൂറിന്റെയും നാന പടേക്കറിന്റെയും പ്രണയിനിയുടെ വേഷമാണ് സണ്ണി ലിയോണിന്.

ചിത്രത്തിന്റെ ഒന്നാം ഭാഗമായ വെല്‍ക്കമില്‍ ഈ വേഷം ചെയ്തത് മല്ലികയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായി ഇപ്പോള്‍ തുടരുന്ന മല്ലികയ്ക്ക് തിരക്ക് ഉണ്ടാകുമെന്ന കരുതിയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് നിര്‍മ്മാതാവിന്റേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും വാദം

എന്നാല്‍ സണ്ണി യിലോണിനെപ്പോലുളള നായികയെ കൊണ്ട് മാത്രമേ വലിയൊരു ഭാഗം പുരുഷന്‍മാരെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ സാധിയ്ക്കൂ എന്ന് മനസ്സിലാക്കിയുളള ബുദ്ധിപരമായ നീക്കത്തിന്റെ ഭലമായിട്ടാണ് മല്ലികയ്ക്ക് പകരം സണ്ണി ലിയോണ്‍ എത്തുന്നത് എന്നാണ് ബോളീവുഡിലെ സംസാരം. അഡള്‍ട്ട് സിനിമകളിലെ നായികയായ സണ്ണി യിലോണിന്റെ ഗ്ളാമര്‍ പ്രദര്‍ശനത്തിലൂടെ സിനിമയക്ക് ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സണ്ണി ലിയോണിന് അഞ്ച് കോടി രൂപ നിര്‍മ്മാതാവ് നല്‍കിക്കഴിഞ്ഞു.സണ്ണി ലിയോണ്‍ അഭിനയിച്ച ജിസം 2 എന്ന ബൊളീവുഡ് സിനിമ വന്‍ സാന്പത്തിക ലാഭം നേടിയിരുന്നു

English summary
Indo-Canadian porn star turned actress Sunny Leone has reportedly been roped in for the sequel of "Welcome"

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam