രംഗീലയില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതം മൂളിയതിന് പിന്നിലെ കാരണം അറിയുമോ? കാണൂ!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന കാര്യമാണ് രംഗീലയിലൂടെ സഫലമാവുന്നത്. ബോളിവുഡിലെ മുന്‍നിര ഐറ്റം ഗേളായ സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുകയാണ്. ഫേസ്ബുക്ക് പേജിലൂടെ സണ്ണി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ആരാധകരും ആവേശത്തിലായത്. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ സച്ചിനുമായി ബന്ധപ്പെട്ട തിരക്കിലാണ് അദ്ദേഹമിപ്പോള്‍. റോഡ് മൂവിയാണ് ഒരുക്കുന്നതെന്നും ഗോവയിലേക്കും ഹംപിയിലേക്കും പോവുന്ന ഒരു സംഘത്തിന്റരെ കഥയാണ് രംഗീലയുടേതെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

മലയാളം സംസാരിക്കുന്ന തരത്തിലുള്ള കഥാപാത്രമായല്ല താരമെത്തുന്നത്. സെക്‌സ് കോമഡി ചിത്രവുമായാണ് സംവിധായകനെത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹം പറയുന്നു. അത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ വിജയിക്കില്ല. ആരാധകര്‍ ഐറ്റം നമ്പര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സിനിമയല്ല ഇതെന്നും ഹ്യൂമറും ത്രില്ലറും കൂടിക്കലര്‍ന്ന ചിത്രവുമായാണ് തങ്ങളെത്തുന്നതെന്നും അദ്ദേഹം പറയുന്നു.

Sunny Leone

മലയാളത്തില്‍ നിന്നും നേരത്തെയും അവസരങ്ങള്‍ സണ്ണി ലിയോണിനെ തേടിയെത്തിയിരുന്നു. എന്നാല്‍ പല സിനിമകളുടെയും കഥ താരത്തിന് ഇഷ്ടമാവാത്തതിനാല്‍ അവയൊക്കെ വേണ്ടെന്ന് വെക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറയുന്നു. ഹരീഷ് കണാരന്‍, സലീം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൈക്കുടം ബ്രിഡ്ജാണ് സംഗീതമൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X