ജിമ്മില്‍ ഭര്‍ത്താവിനൊപ്പം സണ്ണിയുടെ ഹാന്‍ഡ് കഫ് ചലഞ്ച്! വീഡിയോ കാണാം
സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുളള വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടു ചിത്രങ്ങളാണ് ബോളിവുഡ് താരസുന്ദരിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മമ്മൂക്കയ്‌ക്കൊപ്പമുളള നടിയുടെ മധുരരാജ ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. മധുര രാജയ്ക്കു പുറമെ രംഗീല എന്നൊരു ചിത്രത്തിലൂം സണ്ണി മോളിവുഡില്‍ അഭിനയിക്കുന്നുണ്ട്.
ഇതിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു വീഡിയോ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമൊത്തുളള നടിയുടെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ജിമ്മില്‍ പരസ്പരം കൈകള്‍ ബന്ധിപ്പിച്ചുകൊണ്ട് വിവിധ വര്‍ക്കൗട്ടുകള്‍ ചെയ്യുകയാണ് സണ്ണിയും ഭര്‍ത്താവും. ഫിറ്റ്‌നസ് കൃത്യമായി സൂക്ഷിക്കുന്ന താരം തന്റെ വിശേഷങ്ങള്‍ എല്ലായ്‌പ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

ഇത്തവണ പുതിയൊരു ചലഞ്ച് വീഡിയോ ആണ് നടി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം നടി അഭിനയിക്കുന്ന മധുര രാജയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് സണ്ണി ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും മുന്‍പ് നടി അഭിനയിച്ചിരുന്നു. കേരളത്തില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ബോളിവുഡ് താരസുന്ദരി കൂടിയാണ് സണ്ണി ലിയോണ്‍.


Click it and Unblock the Notifications